Flash News

ഒരു റാങ്ക് ഒരു പെന്‍ഷന്‍: വിമുക്തഭടന്‍മാര്‍ സുപ്രിംകോടതിയിലേക്ക്

ഒരു റാങ്ക് ഒരു പെന്‍ഷന്‍: വിമുക്തഭടന്‍മാര്‍ സുപ്രിംകോടതിയിലേക്ക്
X
orop_2439112g
ന്യൂഡല്‍ഹി: ഒരു  റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിമുക്ത ഭടന്‍മാര്‍ സമരം നടത്തി വന്ന സമരം അവസാനിപ്പിച്ചു. ഇനി സുപ്രീംകോടതിയെ സമീപിക്കാനാണ് വിമുക്ത ഭടന്‍മാരുടെ തീരുമാനം. മുതിര്‍ന്ന അഭിഭാഷകന്‍ രാം ജഠ്മലാനി ആയിരിക്കും കേസ് വാദിക്കുക. ഇക്കാര്യം അദ്ദേഹം സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 320 ദിവസമായി വിമുക്ത ഭടന്‍മാര്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സമരം നടത്തിവരികയായിരുന്നു വിമുക്ത ഭടന്‍മാര്‍.

[related] കഴിഞ്ഞ സെപ്റ്റംബറില്‍ കേന്ദ്രമന്ത്രി മനോഹര്‍ പരീകര്‍ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പ്രഖ്യാപിച്ചെങ്കിലും ആവശ്യങ്ങള്‍ പൂര്‍ണമായും പരിഗണിക്കാതിരുന്നതിനാല്‍ സമരക്കാര്‍ ഇത് തള്ളിക്കളയുകയായിരുന്നു.മോദിസര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍. പദ്ധതി പ്രഖ്യാപിക്കാന്‍ വൈകിയതോടെയാണ് വിമുക്ത ഭടന്‍മാര്‍ സമരം തുടങ്ങിയത്.
സര്‍ക്കാരില്‍ നിന്ന് അനുകൂലമായ പ്രതികരണം വരാത്തതിനെതുടര്‍ന്നാണ് ജന്തര്‍ മന്തറിലെ അനിശ്ചിതകാല സമരം നിര്‍ത്തി നിയമപരമായി വിഷയത്തെ നേരിടാന്‍ വിമുക്തഭടന്‍മാര്‍ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it