ഒരു കോടി കുടുംബങ്ങള്‍ എല്‍പിജി സബ്‌സിഡി ഒഴിവാക്കി

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി സബ്‌സിഡി വേണ്ടെന്നുവച്ച കുടുംബങ്ങളുടെ എണ്ണം ഒരു കോടി കവിഞ്ഞെന്ന് കേന്ദ്ര സര്‍ക്കാര്‍.
അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള അഞ്ചു കോടി കുടുംബങ്ങളിലെ വനിതകള്‍ക്ക് സൗജന്യമായി പാചകവാതക കണക്ഷന്‍ നല്‍കുന്ന പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയുമായി ബന്ധപ്പെട്ട് സാമ്പത്തിക ശേഷിയുള്ളവര്‍ തങ്ങളുടെ ഗ്യാസ് സബ്‌സിഡി സ്വമേധയാ ഉപേക്ഷിക്കണമെന്ന് മോദി ആവശ്യപ്പെട്ടിരുന്നു.
ഇതിലൂടെ 5178 കോടി സര്‍ക്കാരിനു ലാഭിക്കാന്‍ കഴിഞ്ഞെന്നാണു കരുതുന്നത്.ഇത് സംബന്ധിച്ച ഗിവ് ഇറ്റ് അപ്പ് കാംപയിന്‍ തുടങ്ങി ഒരുവര്‍ഷത്തിനുള്ളിലാണ് ഇത്രയും പേര്‍ സബ്‌സിഡി ഒഴിവാക്കിയതായി സര്‍ക്കാര്‍ അവകാശപ്പെട്ടിരിക്കുന്നത്. ഒരു കോടിയില്‍ 43 ലക്ഷം പേരും രാജ്യത്തെ ഏറ്റവും വലിയ ഇന്ധന റീട്ടെയ്‌ലറായ ഐഒസി(ഇന്‍ഡേന്‍) മുഖാന്തരമാണ് സബ്‌സിഡി വേണ്ടെന്നു വച്ചിരിക്കുന്നത്.
ഭാരത് ഗ്യാസിന്റെ 30 ലക്ഷം ഉപയോക്താക്കളും എച്പിയുടെ 27.8 ലക്ഷം ഉപയോക്താക്കളും സബ്‌സിഡി വേണ്ടെന്നു വച്ചു. 2015 മാര്‍ച്ചിലാണ് ഇതു സംബന്ധിച്ച കാംപയിനിനു തുടക്കമായത്.
Next Story

RELATED STORIES

Share it