ഒരു കേസിലും പ്രതിയല്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ സത്യവാങ്മൂലം

കോട്ടയം: കൈയില്‍ പണമായി ഒരു രൂപപോലുമില്ലെന്നും യാതൊരുവിധ കേസിലും പ്രതിയല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സത്യവാങ്മൂലം. പണമായി ഭാര്യ മറിയാമ്മയുടെ കൈവശം 10,516 രൂപയും മകന്‍ ചാണ്ടി ഉമ്മന്റെ കൈവശം 942 രൂപയുണ്ടെന്നും ഇന്നലെ നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ഉമ്മന്‍ചാണ്ടിക്ക് 1,04,880 രൂപ വിലയുള്ള 38 ഗ്രാം സ്വര്‍ണവും ഭാര്യക്ക് 8,16,960 രൂപ വിലയുള്ള 296 ഗ്രാം സ്വര്‍ണവുമുണ്ട്. ഭാര്യയുടെയും മകന്റെയും പേരിലായി മൂന്നു ലക്ഷം രൂപവിലയുള്ള മാരുതി സ്വിഫ്റ്റ് കാറുണ്ട്. ഉമ്മന്‍ചാണ്ടിക്ക് 97,160 രൂപയുടെ നിക്ഷേപവും ജയ്ഹിന്ദ് ടിവിയിലടക്കം വിവിധ സ്ഥാപനങ്ങളിലായി 1,19,800 രൂപയുടെ ഓഹരിയുമുണ്ട്.
ഭാര്യക്ക് 10,57,524.47 രൂപയുടെ ബാങ്ക് നിക്ഷേപവും മുത്തൂറ്റ് ഫിനാന്‍സില്‍ 11 ലക്ഷം രൂപയുടെ കടപ്പത്രവുമുണ്ട്. മകന് 5,08,929 രൂപയുടെ നിക്ഷേപവും മുത്തൂറ്റ് ഫിനാന്‍സില്‍ എട്ടുലക്ഷം രൂപയുടെ കടപ്പത്രവുമുണ്ട്. ഉമ്മന്‍ചാണ്ടിക്ക് ഭൂമിയോ കടബാധ്യതയോ ഇല്ല. ഭാര്യക്ക് ഹൗസിങ് ലോണ്‍ അടക്കം 18,47,555 രൂപ കടബാധ്യതയും 13.25 സെന്റ് സ്ഥലവും വീടുമുണ്ട്.
Next Story

RELATED STORIES

Share it