ഒരു കുറ്റവും ചെയ്തിട്ടില്ല: കനയ്യ

ന്യൂഡല്‍ഹി: താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും കുറ്റം തെളിയിക്കപ്പെട്ടാല്‍ ജയിലിലിടാമെന്നും കനയ്യ കുമാര്‍ കോടതിയില്‍ പറഞ്ഞു.
താന്‍ ഇന്ത്യക്കാരനാണ്. രാജ്യദ്രോഹിയോ ഭീകരവാദിയോ അല്ല. രാജ്യത്തെ നിയമസംവിധാനത്തിലും ഭരണഘടനയിലും പൂര്‍ണ വിശ്വാസമുണ്ട്. ഈ മാസം ഒമ്പതിന് ജെഎന്‍യുവില്‍ നടന്ന പരിപാടിയുടെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടു. അതിലാരോ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്നുണ്ട്. അത്തരം നടപടികളോട് താനെതിരാണ്.
രാജ്യതാല്‍പ്പര്യത്തിനെതിരേ പ്രവര്‍ത്തിക്കുന്നവരുമായി യാതൊരു ബന്ധവുമില്ല. തനിക്കെതിരായ രാജ്യദ്രോഹക്കുറ്റം രാഷ്ട്രീയപ്രേരിതമാണെന്നും കനയ്യ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it