Flash News

ഒരു കുട്ടി നിയമം ചൈന ഔദ്യോഗികമായി പിന്‍വലിച്ചു

ഒരു കുട്ടി നിയമം ചൈന ഔദ്യോഗികമായി പിന്‍വലിച്ചു
X
chinese_kids_children

ബെയ്ജിങ് : ദമ്പതികള്‍ക്ക് ഒരു കുട്ടി മാത്രം മതിയെന്ന നിയമം ചൈന ഔദ്യോഗികമായി പിന്‍വലിച്ചു. ചൈനീസ് പാര്‍ലമെന്റിന്റെ പരമോന്നത വിഭാഗമായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച നിയമം പാസാക്കിയത്്. ഒരോ ദമ്പതികള്‍ക്കും രണ്ടുകുട്ടികള്‍ അനുവദിക്കാമെന്നാണ് സര്‍ക്കാരിന്റെ പുതിയ നിലപാടെന്ന്് പരിഷ്‌കരിച്ച ജനസംഖ്യാ-കുടുംബാസൂത്രണ നിയമത്തെ ഉദ്ധരിച്ച്് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ക്‌സിന്‍ഹ്വ അറിയിച്ചു.

ജനുവരി 1 മുതലാണ് പുതിയ നിയമം നടപ്പില്‍ വരിക. നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നടപടി ഇക്കാര്യത്തിലെ ഔപചാരികമായ നടപടിക്രമം മാത്രമാണ്. ഒക്ടോബറില്‍ ബെയ്ജിങ്ങില്‍ ചേര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനത്തില്‍ ഇത്തരമൊരു തീരുമാനം എടുത്തിരുന്നു.1.37 ബില്യണ്‍ ജനങ്ങളുള്ള ചൈനയില്‍ യുവാക്കളുടെ പ്രാതിനിധ്യം കുറവാണെന്ന തിരിച്ചറിവാണ് മുപ്പത്തഞ്ച് വര്‍ഷത്തോളമായി നിലവിലുണ്ടായിരുന്ന ഒറ്റക്കുട്ടി നിയമം പിന്‍വലിക്കാന്‍ ചൈനീസ് ഭരണകൂടത്തെ പ്രേരിപ്പിച്ചത്്. നിലവിലെ കണക്കനുസരിച്ച്് 212 മില്യണ്‍, അതായത് ജനസംഖ്യയുടെ 15.5 ശതമാനം പേര്‍ 60 വയസിന് മുകളിലുള്ളവരാണ്. ഇതില്‍ത്തന്നെ 40 മില്യണിലേറെപ്പേര്‍ വാര്‍ധക്യസഹജമായ അവശതകളുള്ളവരാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്തിന്റെ മാനവവിഭവശേഷി പ്രതിസന്ധിയിലാകുമെന്ന് ഐക്യരാഷ്ട്രസഭയടക്കം മുന്നറിയിപ്പ്ു നല്‍കിയിരുന്നു. 2030 ഓടെ ചൈനയില്‍ ജനസംഖ്യയുടെ 18 ശതമാനം പേര്‍ 65 വയസിന് മുകളിലുള്ളവരായിരിക്കുമെന്നായിരുന്നു ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്.
Next Story

RELATED STORIES

Share it