Districts

ഒരുമിച്ചുള്ളപ്രവര്‍ത്തനത്തില്‍ അപാകതയുണ്ടായി: മുസ്‌ലിംലീഗ്

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ മുസ്‌ലിംലീഗ് സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം പാണക്കാട്ട് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഒരു മുന്നണിയെന്ന നിലയില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ വലിയ അപാകതകളും വീഴ്ചയുമുണ്ടായതായി യോഗം വിലയിരുത്തി.

2010ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലം സെക്കന്റ് ബെസ്റ്റ് ആണ്, അത്ര മോശമല്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, കെപിഎ മജീദ് തുടങ്ങിയ നേതാക്കള്‍ പറഞ്ഞു. മുന്നണിയിലെ വീഴ്ചകള്‍ യഥാസമയം പരിഹരിക്കുന്ന കാര്യത്തില്‍ കൃത്യമായ ഇടപെടലുണ്ടായില്ല. ഇതുമൂലം പ്രശ്‌നങ്ങള്‍ നീണ്ടുപോയി. ഇതേക്കുറിച്ച് സംസ്ഥാന പ്രവര്‍ത്തകസമിതി വിശദമായി ചര്‍ച്ചചെയ്യും. തുടര്‍ന്ന് ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന് ചര്‍ച്ചചെയ്ത് പൂര്‍ണ വിശദീകരണം നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു. ബിജെപിയുടെ പിന്തുണയോടെ തദ്ദേശ സ്ഥാപനങ്ങളില്‍ പദവികള്‍ ഏറ്റെടുക്കരുതെന്നും യോഗം തീരുമാനിച്ചു. ബിജെപിക്കു പുറമേ വെല്‍െഫയര്‍ പാര്‍ട്ടി, എസ്ഡിപിഐ, പിഡിപി തുടങ്ങിയ സംഘടനകളുടെ പിന്തുണയോടെയും തദ്ദേശ സ്ഥാപനങ്ങളില്‍ എവിടെയും ഭരണം കൈയാളരുതെന്നും സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
Next Story

RELATED STORIES

Share it