ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഹജ്ജ് കമ്മിറ്റി യോഗം 15ന്

കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപ് ഉള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം 15ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേരും. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍ അധ്യക്ഷനാവും. വൈകുന്നേരം 3.30 നാണ് യോഗം.
ഈ വര്‍ഷത്തെ ഹജ്ജിന് അവസരം ലഭിച്ചവര്‍ക്കുള്ള പരിശീലനം, യാത്ര, ഹജ്ജിന്റെ മുന്നൊരുക്കങ്ങള്‍ തുടങ്ങിയവ വിലയിരുത്തും. വലിയ വിമാനങ്ങള്‍ക്ക് സര്‍വീസിന് അനുമതിയില്ലാത്ത കരിപ്പൂരില്‍ നിന്ന് ഈ വര്‍ഷവും ഹജ്ജ് വിമാന സര്‍വീസിന് അനുമതി ലഭിച്ചിട്ടില്ല. ആയതിനാല്‍ ഹജ്ജ് ക്യാംപും ഹജ്ജ് സര്‍വീസുകളും നെടുമ്പാശ്ശേരിയിലേക്ക് മാറ്റുകയാണ്.
ഇവിടെ ഒരുക്കേണ്ട കാര്യങ്ങള്‍ ഹജ്ജ് കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യും. തീര്‍ത്ഥാടകരുടെ പരിശീലന ക്ലാസ്സുകള്‍ ഈ മാസം ആരംഭിക്കുകയാണ്.
Next Story

RELATED STORIES

Share it