ഒരാഴ്ചയ്ക്കകം മാപ്പ് പറയാന്‍ സല്മാന്ഖാന് വനിതാകമ്മീഷന്റെ നിര്‍ദേശം
BY midhuna mi.ptk21 Jun 2016 9:24 AM GMT
X
midhuna mi.ptk21 Jun 2016 9:24 AM GMT
ന്യൂഡല്‍ഹി: സല്മാന് ഖാന് തന്റെ ഷൂട്ടിങ് ദിവസങ്ങളിലെ അമിത ജോലിഭാരത്തെ ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീയോട് ഉപമിച്ച് നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഏഴ് ദിവസത്തിനുള്ളില്‍ സല്മാന് ഖാന് മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം കമ്മീഷന് മുമ്പാകെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെടുമെന്നും ദേശീയ വനിതാ കമ്മീഷന് മുന്നറിയിപ്പ് നല്കി.
സല്മാന് ഖാന്റെ പുതിയ ചിത്രമായ 'സുല്ത്താ' ന്റെ ചിത്രീകരണ വിശേഷങ്ങള്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിനോട് പങ്കുവച്ചപ്പോഴാണ് ഷൂട്ടിങ് ദിവസങ്ങളിലെ അമിത ജോലിഭാരത്തെ ' ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെ' എന്ന് വിശേഷിപ്പിച്ചത്.
അഞ്ചും ആറും മണിക്കൂറുകള്‍ തുടര്‍ച്ചയായി ജോലി ചെയ്ത് പുറത്തിറങ്ങുമ്പോള്‍ ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെയാണ് തനിയ്ക്ക് അനുഭവപ്പെടാറുള്ളതെന്നും നേരെ നില്ക്കാന് പോലും കഴിയാറില്ലെന്നുമായിരുന്നു സല്മാന്ഖാന് പറഞ്ഞത്.
സല്‍മാന്‍ഖാന്റെ പ്രതികരണത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധമുയര്‍ന്നതോടെ വനിതാ സംഘടകള്‍ പ്രശ്നത്തില്‍ ഇടപെട്ടു. പിന്നീട് താന്‍ അങ്ങനെയല്ല ഉദ്ദേശിച്ചതെന്നും ഷൂട്ടിങ് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഒരടിപോലും നടക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നുമാണ് താന്‍ അര്ത്ഥമാക്കിയതെന്നുമുള്ള വിശദീകരണവുമായി സല്മാന്ഖാന് രംഗത്തെത്തി.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT