Districts

ഒമ്പതുവയസ്സുകാരന് കാലിനു നീളം കൂട്ടാവുന്ന കൃത്രിമ ഇംപ്ലാന്റ്

കൊച്ചി: അസ്ഥി അര്‍ബുദബാധിതനായ ഒമ്പതുവയസ്സുകാരനില്‍ കാലിന്റെ നീളം കൂട്ടാവുന്ന കൃത്രിമ ഇംപ്ലാന്റ് വിജയകരമായി വച്ചുപിടിപ്പിച്ചു. ശസ്ത്രകിയയ്ക്കുശേഷം വലതുകാലിന്റെ വളര്‍ച്ച ഉറപ്പാക്കാനാണ് ഒമ്പതുവയസ്സുകാരനില്‍ ആസ്റ്റര്‍ മെഡിസിറ്റിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ യു.കെയില്‍ നിര്‍മിച്ച കൃത്രിമ ഇംപ്ലാന്റ് വച്ചുപിടിപ്പിച്ചത്. ഇടതുകാലിന്റെ സ്വാഭാവിക വളര്‍ച്ചയ്ക്കനുസരിച്ച് കൃത്രിമ ഇംപ്ലാന്റിന്റെ നീളം കൂട്ടി വലതുകാലിന്റെയും വളര്‍ച്ച ഉറപ്പാക്കാമെന്നതാണ് ഇതിന്റെ നേട്ടമെന്ന് ഡോ. സുബിന്‍ സുഗത് പറ ഞ്ഞു. യു.കെയിലെ സ്റ്റാന്‍മോര്‍ ഇംപ്ലാ ന്റ്‌സാണ് നീളം കൂട്ടാവുന്ന കൃത്രിമ ഇംപ്ലാന്റ് നിര്‍മിച്ചത്.

കുട്ടിയുടെ കാലിന്റെ എക്‌സ്‌റേയും മറ്റും യു.കെയിലേക്ക് അയച്ചുകൊടുത്തായിരുന്നു ഇംപ്ലാന്റ് രൂപക ല്‍പ്പന ചെയ്തത്. മൂന്നാഴ്ചയ്ക്കുള്ളില്‍ തയ്യാറായ ഇംപ്ലാന്റ് സപ്തംബര്‍ 25ന് ശസ്ത്രക്രിയയിലൂടെ ആസ്റ്റര്‍ മെഡിസിറ്റിയിലെ ഒരുസംഘം വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ രോഗിയില്‍ വച്ചുപിടിപ്പിച്ചു. കുട്ടിയുടെ വളര്‍ച്ചയ്ക്കനുസരിച്ച് ആറുമാസത്തിലൊരിക്കല്‍ ചെറിയ ശസ്ത്രക്രിയ നടത്തി ഇംപ്ലാന്റിന്റെ നീളം വര്‍ധിപ്പിക്കണം.

വെള്ളികൊണ്ടുള്ള പ്രത്യേക ആവരണം നല്‍കിയിരിക്കുന്നതിനാ ല്‍ ഇംപ്ലാന്റില്‍നിന്ന് രോഗിക്ക് അണുബാധ ഉണ്ടാവില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയുടെ വലതുകാലിന്റെ വളര്‍ച്ച ഉറപ്പാക്കുന്ന ഭാഗം കാന്‍സ ര്‍ ചികില്‍യുടെ ഭാഗമായി നീക്കംചെയ്തിരുന്നുവെന്നും ഇതുമൂലം ഇടതുകാല്‍ മാത്രം വളരുന്ന സ്ഥിതിയായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ഓസ്റ്റിയോസര്‍ക്കോമ എന്ന അസ്ഥികളെ ബാധിക്കുന്ന കാന്‍സര്‍മൂലം ഒമ്പതു വയസ്സുകാരന്‍ നാലുതവണ കീമോതെറാപ്പിക്ക് വിധേയനായിരുന്നു. ഇതിനുശേഷമാണു വലതുകാലിന്റെ വളര്‍ച്ച ഇടതുകാലിനൊപ്പം ഉറപ്പാക്കുന്നതിനായി ശസ്ത്രക്രിയ നടത്തിയത്.

12 ലക്ഷം രൂപയാണു ചികില്‍സയ്ക്കായി ചെലവായത്. ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓ ര്‍ത്തോ ഓങ്കോളജി കണ്‍സള്‍ട്ട ന്റ്  ഡോ. സുബിന്‍ സുഗത്, മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. അരുണ്‍ വാര്യര്‍, ഓര്‍ത്തോപീഡിക്‌സ് വിഭാഗം സ്‌പെഷ്യലിസ്റ്റ് ഡോ. സിജിത് ശശി, അനസ്തീസ്യ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ടി. ജിതേന്ദ്ര, ഫിസിയോ തെറാപ്പി വിഭാഗം മേധാവി ഗിരീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.
Next Story

RELATED STORIES

Share it