Movies

ഒമ്പതാം ക്ലാസുകാരി സ്‌കൂള്‍ ശുചിമുറിയില്‍ പ്രസവിച്ചു

ഹൈദരാബാദ്: ഒമ്പതാം ക്ലാസുകാരി സ്‌കൂള്‍ ശുചിമുറിയില്‍ പ്രസവിച്ചു. ശനിയാഴ്ച തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് കുട്ടി ശുചിമുറിയിലേക്ക് പോയെന്നും അല്‍പസമയം കഴിഞ്ഞ് ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അധ്യാപികയും കുട്ടികളും ചെന്നുനോക്കിയപ്പോള്‍ ആണ് പ്രസവിച്ചത് കണ്ടതെന്നും ഡിഇഒ ഉഷാറാണി പറഞ്ഞു.
പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നെന്ന് സഹപാഠികള്‍ക്ക് അറിയില്ലായിരുന്നെന്നും അവര്‍ പറഞ്ഞു. കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദാനു എന്നയാളുടെ പേരില്‍ പോലിസ് കേസെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്യുകയും ക്ലാസ് അധ്യാപികയ്‌ക്കെതിരെ നോട്ടീസയക്കുകയും ചെയ്തതായി ഡിഇഒ അറിയിച്ചു.
Next Story

RELATED STORIES

Share it