ഒമാനില്‍ വാഹനാപകടം; 18 മരണം

മസ്‌ക്കത്ത്: പടിഞ്ഞാറന്‍ ഒമാനിലെ ഇബ്രിക്ക് സമീപം നഹ്ദയിലുണ്ടായ വാഹനാപകടത്തില്‍ 18 പേര്‍ മരിച്ചു. 16 പേര്‍ക്കു പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണു സംഭവം.
മരിച്ചവരില്‍ ആറ് ഒമാന്‍ സ്വദേശികളും നാലു സൗദി പൗരന്മാരും രണ്ടു പാകിസ്താനികളും ഒരു യമനിയും ഉള്‍പ്പെടുന്നു. അഞ്ചു മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ത്യക്കാര്‍ ആരും അപകടത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണു സൂചന.
11 ഒമാന്‍ സ്വദേശികള്‍, രണ്ടു സൗദി പൗരന്മാര്‍, ഓരോ ചൈന, പാകിസ്താന്‍ സ്വദേശികള്‍, തിരിച്ചറിയാത്ത ഒരാള്‍ എന്നിവര്‍ക്കാണു പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ഇബ്രി ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സലാലയില്‍നിന്ന് ദുബയിലേക്കു പോവുകയായിരുന്ന ഗള്‍ഫ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ (ജിടിസി) പാസഞ്ചര്‍ ബസ് സഫൂദ് റോഡില്‍ ട്രക്കിലും കാറിലും ഇടിക്കുകയായിരുന്നു.
28 യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നു. മൃതദേഹങ്ങള്‍ ഇബ്രി, നിസ്‌വ, ബഹ്‌ല ആശുപത്രികളിലേക്കു മാറ്റിയതായി ഒമാന്‍ പോലിസ് വക്താവ് അറിയിച്ചു.
Next Story

RELATED STORIES

Share it