ഒബാമ ഹിരോഷിമ സന്ദര്‍ശിക്കുന്നു

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഈ മാസം ജപ്പാനിലെ ഹിരോഷിമയില്‍ സന്ദര്‍ശനം നടത്തും. 1945ല്‍ രണ്ടാംലോകയുദ്ധത്തിന്റെ അവസാന നാളുകളില്‍ യുഎസ് ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ചതിനുശേഷം ഇവിടം സന്ദര്‍ശിക്കുന്ന ആദ്യ യുഎസ് പ്രസിഡന്റായിരിക്കും ഒബാമ. ഈ മാസം 21 മുതല്‍ 28 വരെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായാണിത്. അതേസമയം, അണുബോംബാക്രമണത്തില്‍ ഒബാമ മാപ്പു പറയില്ലെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it