ഒബാമ ഹിരോഷിമയിലേക്ക്
BY midhuna mi.ptk27 May 2016 5:52 AM GMT
X
midhuna mi.ptk27 May 2016 5:52 AM GMT
ടോക്യോ: രണ്ടാം ലോകമഹായുദ്ധം എല്പ്പിച്ച ആഘാതത്തില്‍ നിന്നും ഇപ്പോഴും കരകയറിയിട്ടില്ലാത്ത ജപ്പാനിലെ ഹിരോഷിമയിലേക്ക് ആദ്യമായി ഒരു അമേരിക്കന്‍ പ്രസിഡണ്ട് എത്തുന്നു. ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തലസ്ഥാനമായ ടോക്യോവിലെത്തിയ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ സമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം ഹിരോഷിമയുടെ ദുരന്ത ഭൂമിയിലേക്ക് പോകും. ടോക്യോവില്‍ നിന്ന് ജപ്പാന് പ്രസിഡണ്ട് ഷിന്‍സോ ആബെയും ഒബാമയെ അനുഗമിക്കും. ആണവായുധ പ്രയോഗങ്ങള്‍ തീര്‍ത്തും ഇല്ലാതാക്കുക എന്ന സന്ദേശം നല്‍കുകയാണ് ഒബാമയുടെ ഹിരോഷിമ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഹിരോഷിമയിലെ അണുബോംബ് വര്‍ഷത്തില്‍ ക്ഷമ ചോദിക്കില്ലെന്ന് ഒബാമ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം ജീവിക്കുന്ന ഇരകളുമായി സംസാരിക്കുന്നത് മറ്റൊരു തരത്തില്‍ ക്ഷമാപണം തന്നെയാണെന്നാണ് കഴിഞ്ഞ ദിവസം ജപ്പാന് മാധ്യമങ്ങള്‍ വിലയിരുത്തിയത്. വൈകുന്നേരം ഹിരോഷിമ പീസ് മെമ്മോറിയല്‍ പാര്‍ക്കില്‍വെച്ച് ഒബാമ ഇരകളുമായി സംവദിക്കുമെന്ന് ജപ്പാന് സര്‍ക്കാര്‍ അറിയിച്ചു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT