ഒബാമ എം.എസ്.എഫിനോട് മാപ്പു പറഞ്ഞു

കാബൂള്‍: വടക്കന്‍ അഫ്ഗാനിലെ കുന്ദുസില്‍ ആശുപത്രിക്കുനേരെ നടത്തിയ വ്യോമാക്രമണത്തില്‍ യു.എസ്. പ്രസിഡന്റ് ബറാക് ഒബാമ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് മേധാവി ഴുവാന്‍ ലിയുവിനോട് മാപ്പു പറഞ്ഞു. അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ആശുപത്രി ജീവനക്കാരും രോഗികളും മരിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഒബാമ അറിയിച്ചു.

ആക്രമണത്തിന്റെ സാഹചര്യത്തെക്കുറിച്ചും യഥാര്‍ഥ കാരണങ്ങളെക്കുറിച്ചും യു.എസ്. പ്രതിരോധവകുപ്പ് അന്വേഷിച്ചു വിവരങ്ങള്‍ പുറത്തുകൊണ്ടുവരുമെന്ന് ഒബാമ ഉറപ്പു നല്‍കിയതായും വൈറ്റ്ഹൗസ് വക്താവ് പറഞ്ഞു.ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (എം.എസ്.എഫ്) എന്ന സന്നദ്ധസംഘത്തിന്റെ നേതൃത്വത്തിലുള്ള ആശുപത്രിക്കു നേരെയാണ് ഒക്ടോബര്‍ മൂന്നിന് ആക്രമണം നടന്നത്.

സംഭവത്തെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് എം.എസ്.എഫ്. ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സംഭവത്തില്‍ ഒബാമ മാപ്പ് പറഞ്ഞത്. ആശുപത്രിക്കു നേരെയുള്ള ആക്രമണത്തെ ഐക്യരാഷ്ട്രസഭയും അപലപിച്ചിരുന്നു. ക്രിമിനല്‍ കുറ്റം എന്നാണ് യു.എന്‍. സംഭവത്തെ വിശേഷിപ്പിച്ചത്.
Next Story

RELATED STORIES

Share it