Flash News

ഒപെക് അടിയന്തിര യോഗം ; എണ്ണവില കൂടുതല്‍ താഴ്ത്തുമെന്ന് ഇറാന്‍

ഒപെക് അടിയന്തിര യോഗം ; എണ്ണവില കൂടുതല്‍  താഴ്ത്തുമെന്ന് ഇറാന്‍
X
IranGas2

ടെഹ്‌റാന്‍ : എണ്ണവില ഇടിയുന്ന സാഹചര്യത്തില്‍ ഒപെക് അടിയന്തിരയോഗം ചേരുന്നത് കൂടുതല്‍ വിലയിടിവിലേക്ക് നയിക്കുമെന്ന് ഇറാന്‍. വിലയിടിവ് പിടിച്ചു നിര്‍ത്താന്‍ ഉതകുന്ന തീരുമാനം കൈക്കൊള്ളാന്‍ യോഗത്തിന് കഴിഞ്ഞില്ലെങ്കില്‍ അത് എണ്ണവിലയെ സാരമായി ബാധിക്കുമെന്ന് ഇറാന്‍ എണ്ണമന്ത്രി ബിജാന്‍ സന്‍ഗാനേഹ് ചൂണ്ടിക്കാട്ടി. 2003 ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് എണ്ണവില കൂപ്പുകുത്തിയതിനെത്തുടര്‍ന്ന് വെനിസ്വലയാണ് ഒപെക് അടിയന്തിരയോഗം വിളിച്ചുകൂട്ടണമെന്ന ആവശ്യമുന്നയിച്ചത്.

[related]
അന്താരാഷ്ട്രവിപണിയില്‍ ഉപരോധം പിന്‍വലിക്കപ്പെട്ടതിനെത്തുടര്‍ന്ന് പ്രതിദിന എണ്ണ ഉല്‍പാദനം 500,000 ബാരല്‍ കൂടി വര്‍ധിപ്പിക്കുകയാണെന്ന് ഇറാന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇറാന്റെ എണ്ണ വിപണിയില്‍ എത്തും മുന്‍പ് വന്‍തോതില്‍ എണ്ണയുല്‍പാദനം തുടരാന്‍ തന്നെയാണ് ഒപെക് തീരുമാനം.

അടുത്ത ഒപെക് യോഗം ജൂണിനു മു്ന്‍പ് നടക്കേണ്ടതല്ല. 2008ലാണ് ഒപെക് ഇതിന് മുന്‍പ് അടിയന്തിര യോഗംചേര്‍ന്നത്. എക്കാലത്തേയും വലിയ ഉല്‍പാദന വെട്ടിക്കുറയ്ക്കലിനാണ് ആ യോഗം വഴിവെച്ചത്്. ഇതേത്തുടര്‍ന്ന് ഒരുവര്‍ഷംകൊണ്ട് എണ്ണവില ഇരട്ടിയോളം ഉയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it