kasaragod local

ഒപി കൗണ്ടറില്‍ ആവശ്യത്തിന് ജീവനക്കാരില്ല; രോഗികള്‍ ബഹളം വച്ചു

കാസര്‍കോട്: ജനറല്‍ ആശുപത്രിയിലെ ഒപി കൗണ്ടറില്‍ ആവശ്യത്തിന് ജീവനക്കാരില്ല. ഇന്നലെ ഡോക്ടറെ കാണാന്‍ ടിക്കറ്റിനായി ക്യൂ നിന്ന പലര്‍ക്കും മണിക്കുറുകള്‍ കഴിഞ്ഞാണ് ടോക്കണ്‍ ലഭിച്ചത്. ഇന്നലെ ക്യൂവില്‍ നിന്ന പലര്‍ക്കും ഡോക്ടറെ കാണാനാകാതെ തിരിച്ചു പോകേണ്ടി വന്നു. ഇത് ബഹളത്തിനിടയാക്കി. ഗൈനക്കോളജിസ്റ്റ്, ശിശുരോഗ വിദഗ്ദരടക്കമുള്ള ഡോക്ടറെ കാണാന്‍ എത്തിയ രോഗികളാണ് ദുരിതത്തിലായത്. രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് രോഗികളെ പരിശോധിക്കാനുള്ള ടോക്കണ്‍ ഒപി കൗണ്ടര്‍ വഴി നല്‍കുന്നത്. ദൂര സ്ഥലങ്ങളില്‍ നിന്ന് സ്ത്രീകളടക്കമുള്ള രോഗികള്‍ രാവില തന്നെ കൗണ്ടറില്‍ എത്തിയാണ് ഒപി ടിക്കറ്റ് വാങ്ങുന്നത്. നേരത്തേ മൂന്ന് സ്ത്രീ ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ പലപ്പോഴും ഒന്നോ രണ്ടോ ജീവനക്കാരികളാണ് ഉള്ളത്. പലപ്പോഴും എട്ടര കഴിഞ്ഞാണ് ടോക്കന്‍ വിതരണം തുടങ്ങുന്നത്. പത്തരയാവുമ്പോഴെക്കും ഓരോ ഡോക്ടര്‍മാര്‍ക്കുമുള്ള ടോക്കന്‍ തീര്‍ന്നിരിക്കും. ആവശ്യമായ ജീവനക്കാര്‍ ഇല്ലാത്തത് പലപ്പോഴും രോഗികള്‍ക്ക് ഡോക്ടറെ കാണാതെ തിരിച്ചു പോകേണ്ടി വരു ന്നു. ആശുപത്രിയില്‍ സൂപ്രണ്ട് തസ്തികയില്‍ ആളില്ലാത്തതിനാല്‍ രോഗികള്‍ക്ക് പരാതി പറയാന്‍ പോലും സംവിധാനമില്ല.
Next Story

RELATED STORIES

Share it