Flash News

ഒന്ന്, 10, 20 രൂപകളുടെ പുതിയ കറന്‍സി നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും

ഒന്ന്, 10, 20 രൂപകളുടെ പുതിയ കറന്‍സി നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും
X
new1rupee

തിരുവനന്തപുരം: ഒന്ന്, 10, 20 രൂപകളുടെ പുതിയ കറന്‍സി നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഉടന്‍ പുറത്തിറക്കും. ധനകാര്യസെക്രട്ടറി രത്തന്‍ പി വാതലിന്റെ ഒപ്പോടുകൂടിയതാകും ഒരു രൂപ നോട്ട്. 10, 20 നോട്ടുകളില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ രഘുറാം ജി രാജന്റെ ഒപ്പോടുകൂടിയതുമാകും. 9.7 സെന്റീമീറ്റര്‍ നീളവും, 6.3 സെന്റീമീറ്റര്‍ വീതിയുമുള്ളതാണ് ഒരു രൂപ കറന്‍സി. രൂപ ചിഹ്നം രേഖപ്പെടുത്തിയ നോട്ടില്‍ 'എല്‍' എന്ന് ഇന്‍സെറ്റ് ലെറ്റര്‍ ആയി രേഖപ്പെടുത്തിയിരിക്കും. കറന്‍സി നോട്ടില്‍ 'സത്യമേവ ജയതേ' എന്ന വാചകം കൂടാതെയുള്ള അശോക സ്തംഭം, മധ്യഭാഗത്ത് മറഞ്ഞിരിക്കുന്ന 1 അക്കവും, വലതുഭാഗത്ത് ലംബമായി 'ഭാരത്' എന്നും രേഖപ്പെടുത്തിയിരിക്കും. പിങ്ക് കലര്‍ന്ന പച്ച നിറമായിരിക്കും നോട്ടിന്. സി ഇന്‍സെറ്റ് നമ്പര്‍ സീരീസിലുള്ള 10 രൂപ നോട്ടില്‍ 2016 എന്ന് വര്‍ഷം രേഖപ്പെടുത്തിയിരിക്കും. 2005ലെ മഹാത്മാ ഗാന്ധി സീരിസിലുള്ളതിന് സമാനമാകും ഇതിന്റെ രൂപകല്‍പന. എ ഇന്‍സെറ്റ് നമ്പര്‍ സീരീസിലുള്ള 20 രൂപ നോട്ടില്‍ 2016 എന്ന് വര്‍ഷം രേഖപ്പെടുത്തിയിരിക്കും. 2005ലെ മഹാത്മാ ഗാന്ധി സീരിസിലുള്ളതിന് സമാനമാകും ഇതിന്റെയും രൂപകല്‍പന.
Next Story

RELATED STORIES

Share it