Kottayam Local

ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് വീണ്ടും പിടിയില്‍

കോട്ടയം: ടൗണില്‍ വില്‍പ്പനയ്ക്കായി എത്തിച്ച ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കോട്ടയം നാഗമ്പടം വില്ലൂത്തറ വീട്ടില്‍ ബാബുമോന്‍ (38) ആണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ നാഗമ്പടം ബസ് സ്റ്റാന്‍ഡിനു സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയത്.
നീലച്ചായന്‍ വിഭാഗത്തില്‍പ്പെട്ട കഞ്ചാവാണ് പിടിച്ചെടുത്തത്. രണ്ടു വര്‍ഷം മുമ്പ് കഞ്ഞിക്കുഴിയില്‍ വച്ച് ഒരു കിലോ കഞ്ചാവുമായി എക്‌സൈസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ആ കേസില്‍ അഞ്ചു വര്‍ഷം കഠിന തടവു ശിക്ഷിക്കപ്പെട്ട ഇയാള്‍ മൂന്നാഴ്ച മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. കോയമ്പത്തൂര്‍ വച്ച് ഏജന്റില്‍ നിന്ന് കൈപ്പറ്റിയ ശേഷം ട്രെയിനില്‍ കോട്ടയത്തു എത്തിയെന്നാണ് ഇയാള്‍ പോലിസിനോട് പറഞ്ഞത്.ജില്ലാ പോലിസ് മേധാവി സതീഷ് ബിനോയുടെ നിര്‍ദേശ പ്രകാരം കോട്ടയം ഡിവൈഎസ്ബി ബിജു കെ സ്റ്റീഫന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന ഓപറേഷന്‍ ബ്ലാക്ക് ഹണ്ടില്‍ ഉള്‍പ്പെടുത്തി നടത്തിയ തിരച്ചിലിനിടെയാണ് പ്രതിയെ പിടികൂടിയത്.
കോട്ടയം ഈസ്റ്റ് സിഐ നിര്‍മല്‍ ബോസ്, എസ്‌ഐ ശ്രീജിത്, ഷാഡോ പോലിസ് അംഗങ്ങളായ എഎസ്‌ഐ അജിത്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ സജികുമാര്‍, ഷിബുക്കുട്ടന്‍, ബിജുമോന്‍ നായര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it