Kottayam Local

ഒന്നായി പിറന്ന മൂവരും ഒന്നിച്ചെത്തി കന്നിവോട്ട് ചെയ്തു

കോരുത്തോട്: ഒന്നായി ജനിച്ചെങ്കിലും വ്യത്യസ്ഥ കാഴ്ച്ചപാടുകളുമായി മൂവരും ജനാധിപത്യത്തില്‍ പങ്കാളികളായി. കോരുത്തോട് പഞ്ചായത്തില്‍ കാരക്കാട്ട് സിബി ജോസഫിന്റെ മക്കളായ ട്രീസ, മരിയ, റോസ് എന്നിവരാണ് ഇന്നലെ കന്നിവോട്ട് ചെയ്തത്. മാതാവ് മോളിക്കൊപ്പം എത്തിയ ഇവര്‍ കോരുത്തോട് ഗ്രാമപ്പഞ്ചായത്ത് നാലാം വാര്‍ഡിലെ മുണ്ടക്കയം ബ്ലോക്കില്‍ ഒന്നാം നമ്പര്‍ പോളിങ് ബൂത്തില്‍ വോട്ടുകള്‍ രേഖപ്പെടുത്തി.
കാഴ്ച്ചയില്‍ ഒരു പോലെയാണെങ്കിലും സ്വഭാവത്തില്‍ വ്യത്യസ്ഥ നിലപാടുകളുള്ള മൂവരില്‍ ട്രീസയും മരിയയും സെന്റ് ആന്റണീസ് കോളജിലെ ബിബിഎ, ബികോം വിദ്യാര്‍ഥികളും, റോസ് കട്ടപ്പന സെന്റ് ജോണ്‍സ് ഹോസ്പിറ്റലിലെ നഴ്‌സിങ് വിദ്യാര്‍ഥിനിയുമാണ്. വ്യത്യസ്ഥ കാഴ്ചപാടുകള്‍ രാഷ്ട്രീയത്തിലുണ്ടോ എന്ന ചോദ്യത്തിനു മുമ്പില്‍ പുഞ്ചിരിയില്‍ പൊതിഞ്ഞ മൗനവുമായി ഇവര്‍ വോട്ട് ചെയ്ത് മടങ്ങി.
പുതു രാഷ്ട്രീയ കാഴ്ച്ചപാടുകളെ പറ്റി ട്രീസയ്ക്ക് അല്‍പ്പം അഭിപ്രായമുണ്ടെങ്കിലും മറ്റു രണ്ടു പേരുടെയും മൗനം ട്രീസയെയും നിശബ്ദമാക്കി. പ്ലസ് ടു പരീക്ഷയില്‍ മെച്ചപ്പെട്ട വിജയം നേടിയതോടെ മൂവരുടെ വ്യത്യസ്ഥമായ കാഴ്ച്ചപ്പാടുകള്‍ പോലെ വ്യത്യസ്ഥമാര്‍ന്ന പഠന രീതിയുടെ തിരഞ്ഞെടുക്കുകയായിരുന്നു.
Next Story

RELATED STORIES

Share it