Sports

ഒന്നാമതെത്താന്‍ ഡല്‍ഹി

ന്യൂഡല്‍ഹി:ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം ലക്ഷ്യമിട്ട് ശക്തരായ ഡ ല്‍ഹി ഡയനാമോസ് ഇന്ന് നോര്‍ ത്ത് ഈസ്റ്റ് യുനൈറ്റഡിനെ എതിരിടും. ഡല്‍ഹിയുടെ ഹോംഗ്രൗണ്ടായ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് പോരാട്ടം. ബ്രസീലിയന്‍ മുന്‍ സൂപ്പര്‍ താരം റോബര്‍ട്ടോ കാര്‍ലോസിന്റെ ശിക്ഷണത്തില്‍ സീസണില്‍ മികച്ച ഫോമില്‍ കളിക്കുന്ന ഡല്‍ഹി ജയം ലക്ഷ്യമിട്ടാണ് നോര്‍ത്ത് ഈസ്റ്റിനെതിരേ അങ്കത്തിനിറങ്ങുന്നത്. ഇന്ന് ജയിക്കാനായാല്‍ പൂനെ സിറ്റി എഫ്‌സിയെ  മറികടന്ന് പോയിന്റ് പട്ടികയില്‍ ഡല്‍ഹിക്ക് ഒന്നാംസ്ഥാനത്തെത്താന്‍ സാധിക്കും. നിലവില്‍ ആറു മല്‍സരങ്ങളി ല്‍ നിന്ന് നാല് ജയവും രണ്ട് തോല്‍വിയും ഉള്‍പ്പെടെ 12 പോയിന്റുമായാണ് ഡല്‍ഹി പട്ടികയില്‍ രണ്ടാംസ്ഥാനത്താണുള്ളത്. ഡല്‍ഹിയേക്കാള്‍ ഒരു മല്‍സരം കൂടുതല്‍ കളിച്ച പൂനെ 13 പോയിന്റോടെയാണ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് തുടരുന്നത്.

എന്നാല്‍, ടൂര്‍ണമെന്റില്‍ മുന്നേറണമെങ്കില്‍ നോര്‍ത്ത് ഈസ്റ്റിന് ഇനിയുള്ള മല്‍സരഫലങ്ങള്‍ നിര്‍ണായകമാണ്. നിലവില്‍ ആറു മല്‍സരങ്ങളില്‍ നിന്ന് ആറ് പോയിന്റോടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ്. ശക്തരായ ഡല്‍ഹിയെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി ടൂര്‍ണമെന്റില്‍ മുന്നേറാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് നോര്‍ത്ത് ഈസ്റ്റ് കച്ചകെട്ടുന്നത്. ഈ സീസണില്‍ ആദ്യമായാണ് ഇരു ടീമും മുഖാമുഖം വരുന്നത്. കഴിഞ്ഞ സീസണില്‍ ഇരു ടീമും രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ഒരു കളിയില്‍ ഡല്‍ഹി വിജയിക്കുകയും ഒരു മല്‍സരം സമനിലയില്‍ കലാശിക്കുകയുമായിരുന്നു. മുംബൈ സിറ്റിക്കെതിരേ കഴിഞ്ഞ മല്‍സരത്തില്‍ 1-5നു തകര്‍ന്നടിഞ്ഞ നോര്‍ത്തിനു ഡല്‍ഹിക്കെതിരായ മല്‍സരം വെല്ലുവിളിയാവുമെന്നാണ് വിലയിരുത്തല്‍.
Next Story

RELATED STORIES

Share it