kozhikode local

ഒന്നാം മാറാട് വിധി യുഡിഎഫ് സര്‍ക്കാരിന്റെ ഇരട്ടത്താപ്പിന് തെളിവ്: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: രണ്ടാം മാറാട് സംഭവത്തിന് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിലയിരുത്തിയ ഒന്നാം മാറാട് സംഭവത്തില്‍ രണ്ട് പേരൊഴികെ എല്ലാവരെയും കോടതി വെറുതെവിടാന്‍ ഇടയായത് യുഡിഎഫ് സര്‍ക്കാര്‍ കേസ് നടത്തിപ്പില്‍ കാണിച്ച അലംബാവമാണെന്ന് പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
രണ്ടാം മാറാട് സംഭവത്തില്‍ 66 പേരെ കീഴ്‌ക്കോടതി ശിക്ഷിച്ചതില്‍ മതിവരാതെ ഹൈക്കോടതിയെ സമീപിക്കുകയും 24 പേര്‍ക്ക് കൂടി ഹൈക്കോടതിയില്‍ നിന്ന് ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്യുന്നതില്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തി. ഇവര്‍ സുപ്രിം കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കിയപ്പോള്‍ ജാമ്യം കിട്ടാതിരിക്കാനുള്ള സകല കുതന്ത്രങ്ങളും സര്‍ക്കാര്‍ അഭിഭാഷകര്‍ പയറ്റി.
എന്നാല്‍ അബൂബക്കര്‍, യൂനുസ് തുടങ്ങിയവരുടെ കൊലയ്ക്ക് കാരണക്കാരായ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിന്റെ കാരണങ്ങള്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്. അബൂബക്കര്‍ പോലിസ് നോക്കിനില്‍ക്കെയാണ് കൊല്ലപ്പെട്ടത്. എന്നിട്ടും അത് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്നു പറയുന്നതിലെ യുക്തി ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതാണ്. സംഘപരിവാരത്തെ സഹായിക്കുന്ന ഇത്തരം നിലപാടുമായി മുന്നോട്ട് പോവുന്ന യുഡിഎഫ് സര്‍ക്കാരിനെ മതേതര വിശ്വാസികള്‍ തിരിച്ചറിയണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. എ പി അബ്ദുല്‍ നാസര്‍, പി നിസാര്‍ അഹമ്മദ്, സജീര്‍ ബേപ്പൂര്‍, ജാഫര്‍ സിറ്റി, ബഷീര്‍ കുന്ദമംഗലം, ശരീഫ് പേരാമ്പ്ര സംസാരിച്ചു.
Next Story

RELATED STORIES

Share it