Idukki local

ഒന്നര ദശാബ്ദമായി അറബനമുട്ടില്‍ എതിരില്ലാതെ കുമാരമംഗലം

അറബനമുട്ടില്‍ അജയ്യത നിലനിര്‍ത്തി കുമാരമംഗലം എംകെഎന്‍എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. കഴിഞ്ഞ 15 വര്‍ഷമായുള്ള ജില്ലാ കലോല്‍സവ വേദികളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ അറബനമുട്ടിന്റെ ആധിപത്യം നിലനിര്‍ത്താന്‍ കുമാരമംഗലത്തിന് ഇത്തവണയും കഴിഞ്ഞു. 35 വര്‍ഷമായി തുടര്‍ച്ചയായി സംസ്ഥാന കലോല്‍സവേദികളില്‍ പങ്കെടുത്തിട്ടുണ്ട്. പത്തോളം ടീമുകളെ പിന്നിലാക്കിയാണ് കുമാരമംഗലം അജയ്യത നിലനിര്‍ത്തിയത്. ആലുവ തോട്ടുമുഖം കറുത്ത തങ്ങള്‍ കുടുംബത്തിലെ ഇപ്പോഴത്തെ കണ്ണികളില്‍ ഒരാളായ നാസറുദ്ദീന്‍ തങ്ങളുടെ ശിക്ഷണത്തിലാണ് കുമാരമംഗലത്തിന്റെ കുട്ടിക്കലാകാരന്‍മാര്‍ വേദിയില്‍ മാപ്പിളകലയായ അറബനമുട്ട് അവതരിപ്പിച്ചത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തൊടുപുഴ ജയറാണിയാണ് വിജയിച്ചത്.
Next Story

RELATED STORIES

Share it