palakkad local

ഒതളൂര്‍ പാടശേഖരത്ത് ട്രയാങ്കിള്‍ നെല്‍കൃഷി വിജയകരം

ആനക്കര: ഒതളൂര്‍ പാടശേഖരത്തില്‍ ട്രയാങ്കിള്‍ നെല്‍കൃഷി വിജയകരം. കുടുതല്‍ കര്‍ഷകര്‍ ഇതിലേക്ക് തിരുയുന്നു. ഒരേക്കറില്‍ 1900 കിലോ നെല്ല് സാധാരണ രീതിയില്‍ ഉദ്പാദിപ്പിക്കുമ്പോള്‍ ട്രയാങ്കിള്‍ രീതിയില്‍ കൃഷിയിറക്കിയപ്പോള്‍ വിളവ് ഏക്കറിന് 4600കിലേയായി വര്‍ദ്ധിച്ചു. ഒതളൂര്‍ പാടശേഖര സമിതി സെക്രട്ടറി സെയ്തലവിയുടെ ഒരേക്കര്‍ പുഞ്ച വയലിലായിരുന്നു പട്ടിത്തറ കൃഷി ഓഫിസിലെ കൃഷി അസിസ്റ്റന്റ് ഗിരീഷിന്റെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പരീക്ഷണ കൃഷി. ഈ കൃഷിരീതിയെ കുറിച്ച് പരിമാതമായ കേട്ടറിവുകള്‍ മാത്രം വെച്ചായിരുന്നു കൃഷിക്കിറങ്ങിയത്. എന്നാല്‍ വിളവിലെ വര്‍ദ്ധനവ് ഏവര്‍ക്കും പ്രോത്സാഹനമേകുന്നതായിരുന്നു. വരള്‍ച്ചയെ ഒരു പിരധി വരെ പ്രധിരോധിക്കാന്‍ ശേഷിയുള്ള മഹാമായ എന്ന ഇനം വിത്താണ് കൃഷിക്കുപയോഗിച്ചത്. നിലമൊരുക്കലും ഞാറ്റടി തെയ്യാറാക്കലുമെല്ലാം ഒറ്റാര്‍ കൃഷിയുടെ രീതിയില്‍ തന്നെയാണ്. ഒറ്റ ഞാര്‍ രീതിയില്‍ ഒരേക്കറിന് മൂന്ന് കിലോ വിത്ത് ഉപയോഗിക്കുമ്പോ ള്‍ പുതിയ രീതിയില്‍ ആറ് കിലോ വിത്ത് വേണം.

10 ദിവസം പ്രായമായ ഞാറ്റടി ഓരോ നുരിവീതം 7*7*7 സെന്റീമീറ്റര്‍ അകലത്തില്‍ 35*40 െസന്റീമീറ്റര്‍ ചതുരത്തിന്റെ നാ ല് കോണുകളിലുമായി ത്രികോണാകൃതി കണക്കാക്കി നടുന്ന രീതിയാണ് ട്രയാങ്കിള്‍ കൃഷിരീതി. കൂടുതല്‍ നുരികള്‍ കൂടുത ല്‍ അകലത്തില്‍ നടാന്‍ കഴിയുന്നതുകൊണ്ട് രോഗ കീടബാധ കുറയുകയും കളനിയന്ത്രണ ം എളുപ്പമാകുകയും ചെ യ്യും എന്ന മെച്ചവും ഈ രിതിക്കുണ്ട്. പരീക്ഷണകൃഷി വിജയിച്ചതോ െടയാണ് ഇത്തവണ കൂടതലാളുകള്‍ ഈ രീതിയിലേക്ക് ആകൃഷ്ടരായിട്ടുണ്ട്.
Next Story

RELATED STORIES

Share it