Alappuzha local

ഒതളങ്ങ കഴിച്ച് വിദ്യാര്‍ഥിനികള്‍ ആത്മഹത്യക്ക് ശ്രമിച്ചു

കായംകുളം: കായംകുളത്ത് രണ്ട് എട്ടാം ക്ലാസ് വിദ്യാര്‍ഥിനികള്‍ ഒതളങ്ങ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം.
ക്ലാസ് മുറിയില്‍ ഛര്‍ദിക്കുകയും അസ്വസ്ഥ കാണിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവര്‍ ഒതളങ്ങ കഴിച്ച കാര്യം കൂട്ടുകാരോട് പറയുന്നത്. അവര്‍ അധ്യാപകരെ വിവിരം അറിയിക്കുകയും തുടര്‍ന്ന് കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
പ്രേമാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടികളില്‍ ഒരാളുടെ കാമുകന്‍ അടുത്തിടെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതേച്ചൊല്ലി കൂട്ടുകാരും മുതിര്‍ന്ന കുട്ടികളും കളിയാക്കിയതാണ് ഇരുവരെയും ആത്മഹത്യ ശ്രമത്തിന് പ്രേരിപ്പിച്ചതെന്ന് പോലിസ് സംശയിക്കുന്നു. ഉറ്റ സുഹൃത്തുക്കളായ ഇരുവരും
രാവിലെ എട്ട് മണിക്കാണ് വീട്ടില്‍ നിന്നിറങ്ങിയത്. 9.30 വരെ ട്യൂഷനുണ്ടായിരുന്നു. ഇതിന് ശേഷമാണ് ഒതളങ്ങ കഴിച്ചിട്ടുണ്ടാവുകയെന്ന് അധ്യാപകര്‍ പറഞ്ഞു. നന്നായി പഠിക്കുകയും ക്ലാസില്‍ ശാന്തസ്വഭാവക്കാരുമായ ഇവരുടെ ആത്മഹത്യാശ്രമത്തില്‍ സ്‌കൂള്‍ അധ്യാപകരും അസ്വസ്ഥരാണ്. ഇന്നലെ ഉച്ചയോടെ ആര്യോഗ്യ സ്ഥിതി മെച്ചമായതിനെ തുടര്‍ന്ന് ഇരുവരെയും വാര്‍ഡുകളിലേക്ക് മാറ്റി.
ഒതളങ്ങയുടെ നെട്ടുള്ള ഭാഗം കഴിക്കാതിരുന്നത്മരണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കാരണമായതായി എംസിഎച്ച് സൂപ്രണ്ടന്റ് സന്തോഷ് രാഘവന്‍ പറഞ്ഞു.
കായംകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഇന്നലെ 11 മണിയോടെ ആശുപത്രിയിലെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. മറ്റ് പരാതികളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ കോടതി നിര്‍ദേശപ്രകരമെ പോലിസ് നടപടി സ്വീകരിക്കുവെന്ന് കായംകുളം എസ്‌ഐ ഡി രജീഷ് പറഞ്ഞു.
Next Story

RELATED STORIES

Share it