ഒടുവില്‍ രാജഗോപാലിലൂടെ തന്നെ ബിജെപി അക്കൗണ്ട് തുറന്നു

തിരുവനന്തപുരം: ഓലഞ്ചേരി രാജഗോപാല്‍ എന്ന ഒ രാജഗോപാല്‍ എന്നും കേരളത്തിലെ ബിജെപിയുടെ ചരിത്രത്തിന്റെ ഭാഗമാണ്. പാര്‍ലമെന്റംഗമാവുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപിക്കാരന്‍ എന്ന വിശേഷണമുള്ള രാജഗോപാലിലൂടെ തന്നെ കേരള നിയമസഭയില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായതും ചരിത്രം. തിരുവനന്തപുരത്തെ നേമം മണ്ഡലത്തില്‍ സിറ്റിങ് എംഎല്‍എ വി ശിവന്‍കുട്ടിയെ 8,671 വോട്ടിനാണ് രാജഗോപാല്‍ തോല്‍പിച്ചത്.
കഴിഞ്ഞ തവണ 6,415 വോട്ടിനായിരുന്നു രാജഗോപാല്‍ ശിവന്‍കുട്ടിയോട് അടിയറവു പറഞ്ഞത്. പാലക്കാട് പുതുകോട്ട് മാധവന്‍ നായരുടെയും ഒ കുഞ്ഞിക്കാവമ്മയുടെയും മകനായി 1929ല്‍ ജനിച്ച രാജഗോപാല്‍ ജനസംഘത്തിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. ജനസംഘം ബിജെപിയായപ്പോള്‍ പ്രഥമ സംസ്ഥാന അധ്യക്ഷനായി. പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയും ജനറല്‍ സെക്രട്ടറിയും വൈസ് പ്രസിഡന്റുമായി. സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മരണത്തെത്തുടര്‍ന്ന് നടന്ന അരുവിക്കര നിയസഭാ ഉപതിരഞ്ഞെടുപ്പില്‍ 34,145 വോട്ട് നേടി രാജഗോപാല്‍ തന്റെ ശക്തി വിളിച്ചറിയിച്ചു. പരേതയായ ഡോ. ശാന്തയാണ് ഭാര്യ. ബാങ്ക് ഉദ്യോഗസ്ഥനായ വിവേകാനന്ദന്‍, ചലച്ചിത്ര സംവിധായന്‍ ശ്യാമപ്രസാദ് മക്കളാണ്.
Next Story

RELATED STORIES

Share it