ernakulam local

ഒക്കല്‍ പഞ്ചായത്തില്‍ ഭരണ പ്രതിസന്ധി

പെരുമ്പാവൂര്‍: ഒക്കല്‍ പഞ്ചായത്തില്‍ ഭരണ പ്രതിസന്ധി. ഭരണം യുഡിഎഫ് ആണെങ്കിലും ഭൂരിപക്ഷം എല്‍ഡിഎഫിന്. 2000ത്തില്‍ രൂപംകൊണ്ട ഒക്കല്‍ പഞ്ചായത്ത് അന്നുമുതല്‍ യുഡിഎഫ് ആണ് ഭരിക്കുന്നത്.
എന്നാല്‍ തമ്മിലടിയും കുതികാല്‍ വെട്ടലും കാരണം ഭരണകക്ഷിക്കു പലപ്പോഴും ഭൂരിപക്ഷം നഷ്ടപ്പെടുന്ന അവസ്ഥയാണ്. നിലവില്‍ പഞ്ചായത്തില്‍ യുഡിഎഫിന് 10ഉം എല്‍ഡിഎഫിന് ആറും സീറ്റുകളാണ് ഉള്ളത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്തിന്റെ ദുരിതാശ്വാസ നിധി സബ്കമ്മിറ്റി രൂപീകരണ യോഗത്തില്‍ പ്രതിനിധിയായി ഇടതുപക്ഷത്തിന്റെ കെ എന്‍ അനിലിനെ ഏഴിനെതിരേ ഒമ്പതു വോട്ടുകള്‍ക്ക് തിരഞ്ഞെടുത്തു. ഇത് യുഡിഎഫിന്റെ പ്രതിഛായ മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഡിസംബറില്‍ ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ ഫണ്ടില്ലാത്തതിനാല്‍ തനത് ഫണ്ട് ഉപയോഗിച്ചുള്ള ജോലികള്‍ തുടരേണ്ടതില്ല എന്ന പ്രസിഡന്റിന്റെ നിലപാടിനെതിരേ മറ്റെല്ലാ അംഗങ്ങളും നിലപാടു സ്വീകരിച്ചപ്പോള്‍ പ്രസിഡന്റ് വിയോജനക്കുറിപ്പ് എഴുതി നല്‍കിയതായും പറയുന്നു.
ദുരിതാശ്വാസ നിധി സബ് കമ്മിറ്റിയിലേക്കു മല്‍സരിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് വര്‍ഗീസ് പരാജയമേറ്റുവാങ്ങിയ സാഹചര്യത്തില്‍ സ്വന്തം പാര്‍ട്ടിയുടെ പോലും പിന്തുണയില്ലാത്ത പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവയ്ക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it