ഒഎന്‍വി പ്രതിമയും കലാഗ്രാമവുംസ്ഥാപിക്കും

തിരുവനന്തപുരം: കവി ഒഎന്‍വി കുറുപ്പിന്റെ പ്രതിമ തിരുവനന്തപുരത്തും ജന്‍മനാടായ കൊല്ലം ചവറയില്‍ കലാഗ്രാമവും സ്ഥാപിക്കും. നിയമസഭയില്‍ ഒഎന്‍വി അനുസ്മരണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഒഎന്‍വി കവിതകളുടെ ദൃശ്യാവിഷ്‌കാരം ഉള്‍ക്കൊള്ളുന്നതായിരിക്കും കലാഗ്രാമം.
മന്ത്രിമാരായ ഷിബു ബേബി ജോണ്‍, കെ സി ജോസഫ് എന്നിവരുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന് പ്രകാശവും പ്രതീക്ഷയും പകര്‍ന്ന കവിയായിരുന്നു ഒഎന്‍വിയെന്ന് ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു.
മാതൃഭാഷയുടെ കാവല്‍ഭടനായി നിലകൊണ്ടു. മലയാളം ശ്രേഷ്ഠഭാഷയാക്കാനും ഔദ്യോഗിക ഭാഷയാക്കാനും മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു. അതിനാല്‍ കേരളം എക്കാലവും ഒഎന്‍വിയോട് കടപ്പെടും. അദ്ദേഹത്തിന്റെ സര്‍ഗസൃഷ്ടികള്‍ മരിക്കാത്ത ഓര്‍മകളായി നിലനില്‍ക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it