ഒഎന്‍വി കുറുപ്പിന്റെ മരണം; നവകേരള മാര്‍ച്ചിന്റെ സമാപനസമ്മേളനം മാറ്റി

തിരുവനന്തപുരം: സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന്റെ സമാപനസമ്മേളനം മാറ്റിവച്ചു. കവി ഒഎന്‍വി കുറുപ്പിന്റെ നിര്യാണത്തെത്തുടര്‍ന്നാണു സമ്മേളനം മാറ്റിയത്.
ഇന്നു വൈകീട്ട് നടക്കാനിരുന്ന സമാപനസമ്മേളനം നാളെ വൈകീട്ട് ശംഖുമുഖത്തു നടക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഇന്നലെ ജില്ലാ അതിര്‍ത്തിയായ കിളിമാനൂര്‍ തട്ടത്തുമലയില്‍ മാര്‍ച്ചിന് സ്വീകരണം നല്‍കിയിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമാപനയോഗം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, എംഎ ബേബി തുടങ്ങിയവര്‍ സംസാരിക്കും.
Next Story

RELATED STORIES

Share it