Flash News

ഒഎന്‍വി ഓര്‍മയായി

ഒഎന്‍വി ഓര്‍മയായി
X
ONV

തിരുവനന്തപുരം : മലയാളത്തിന്റെ പ്രിയകവി ഒഎന്‍വിയ്ക്ക് സാംസ്‌കാരിക കേരളം കണ്ണീരോടെ വിട നല്‍കി. 84 സംഗീതജ്ഞര്‍ പങ്കെടുത്ത സംഗീതാര്‍ച്ചനയോടെ തൈക്കാട് ശാന്തികവാടത്തില്‍ ഇന്നു രാവിലെ ആരംഭിച്ച അന്ത്യകര്‍മ്മങ്ങള്‍ അവസാനിച്ചതോടെ സര്‍ക്കാരിന്റെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ് സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

പ്രതിപക്ഷ നേതാക്കളായ വിഎസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍ എന്നിവരടക്കമുള്ള പ്രമുഖരും സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള ആയിരങ്ങളും അന്തിമോപചാരം അര്‍പ്പിച്ചു.
ഒ.എന്‍.വി. കുറുപ്പിനോടുള്ള ആദരസൂചകമായി തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുമെന്നും ജന്മദേശമായ ചവറയില്‍ ഒഎന്‍വി കവിതകളുടെ ദൃശ്യാവിഷ്‌കാരം ഉള്‍പ്പെടുത്തി കലാഗ്രാമം നിര്‍മിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അറിയിച്ചു.
മലയാള ഭാഷയുടെ കാവല്‍ഭടനായിരുന്നു ഒഎന്‍വിയെന്നു മുഖ്യമന്ത്രി അനുസ്മരിച്ചു.
Next Story

RELATED STORIES

Share it