malappuram local

ഒഎന്‍വിക്ക് പ്രണാമം അര്‍പ്പിച്ച് പൂന്താനം സാംസ്‌കാരിക സമ്മേളനം

പെരിന്തല്‍മണ്ണ: പൂന്താനം സാഹിതേ്യാല്‍സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കവി ഒഎന്‍വിക്ക് പ്രണാമം അര്‍പ്പികൊണ്ടായിരുന്നു തുടക്കം.
കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് വര്‍ത്തമാനകാലവും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ കീഴാറ്റൂര്‍ അനിയന്‍ അധ്യക്ഷത വഹിച്ചു. മൂല്യബോധം വളര്‍ത്താന്‍ കല-സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് സെമിനാര്‍ ആഹ്വാനം ചെയ്തു.
അഡ്വ. ഇന്ദിര സി നായര്‍, കെ ജലചന്ദ്രന്‍, എ പി അഹമ്മദ്, ഗോപിനാഥ് വേങ്ങര, കണ്‍വീനര്‍ പി നാരായണനുണ്ണി, പാറമ്മല്‍ കുഞ്ഞിപ്പ സംസാരിച്ചു.ഒഎന്‍വി അനുസ്മണ സദസ് മേലാറ്റൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി വാസുദേവന്‍ അധ്യക്ഷത വഹിച്ചു. മാങ്ങോട്ടില്‍ ബാലകൃഷ്ണന്‍, പി മുരളീധരന്‍, എസ് വി മോഹനന്‍, പി രാജീവ് സംസാരിച്ചു. കവിക്ക് സ്മരാണഞ്ജലിയര്‍പ്പിച്ച് രാജീവ് തച്ചിങ്ങനാടം, അനഘ, എം ദേവരാജന്‍, കെ ദേവദാസ് എന്നിവര്‍ ഒഎന്‍വിയുടെ കവിതകളും ഗാനങ്ങളും അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it