kasaragod local

ഒഎന്‍വിക്ക് പ്രണാമം അര്‍പ്പിച്ച് വിദ്യാര്‍ഥികളുടെ കാവ്യാഞ്ജലി

കാഞ്ഞങ്ങാട്: മലയാളികളുടെ പ്രിയപ്പെട്ട കവി ഒഎന്‍വിക്ക് പ്രണാമം അര്‍പ്പിച്ച് അരയി ഗവ.യുപി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കാവ്യാഞ്ജലി.
പറശ്ശിനിക്കടവ് വിസ്മയ പാര്‍ക്കിലേക്ക് ഏകദിന പഠന യാത്രയ്ക്ക് തിരിച്ച വിദ്യാര്‍ഥികള്‍ മരണ വാര്‍ത്ത കേട്ട ഉടനെ പരിപാടികള്‍ നിര്‍ത്തിവച്ച് പാര്‍ക്കില്‍ അനുശോചന യോഗം ചേര്‍ന്നു.
ജ്ഞാനപീഠം പുരസ്‌ക്കാരം നേടിയ സമയത്ത് കാഞ്ഞിരപ്പൊയില്‍ ഗവ.യുപി സ്‌കൂള്‍ വിദ്യാര്‍ഥികളോടൊപ്പം കവി ഭവനം സന്ദര്‍ശിച്ച ഹൃദയസ്പര്‍ശിയായ അനുഭവം പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ അനുസ്മരിച്ചു.
കെ വി ഷൈജു, ശോഭന കൊഴുമ്മല്‍, എ വി ഹേമാവതി, പി ബിന്ദു, കെ വനജ, സിനി ഏബ്രഹാം, എ സുധീഷ്ണ, സ്‌കൂള്‍ ലീഡര്‍ വി അഭിന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it