ഐ ലീഗ്: സാല്‍ഗോക്കര്‍-മുംബൈ മല്‍സരം സമനിലയില്‍

മഡ്ഗാവ്: ഐ ലീഗ് ഫുട്‌ബോളില്‍ ഇന്നലെ നടന്ന ഏക മല്‍സരത്തില്‍ മുന്‍ ചാംപ്യന്മാരായ സാല്‍ഗോക്കര്‍ ഗോവയ്ക്കു സമനില. ഇന്നലെ ഹോംഗ്രൗണ്ടില്‍ നടന്ന കളിയില്‍ മുംബൈ എഫ്‌സിയാണ് സാല്‍ഗോക്കറിനെ 2-2നു കുരുക്കിയത്. ഓരോ തവണയും ലീഡ് ചെയ്ത ശേഷമാണ് സാല്‍ഗോക്കര്‍ സമനിലയുമായി തൃപ്തിപ്പെട്ടത്.
23ാം മിനിറ്റില്‍ ജാക്കിചാന്ദ് സിങിലൂടെയാണ് സാല്‍ഗോക്കര്‍ അക്കൗണ്ട് തുറക്കുന്നത്. 38ാം മിനിറ്റില്‍ സുശീല്‍ കുമാര്‍ മുംബൈക്കു സമനില നേടിക്കൊടുത്തു. രണ്ടാംപകുതി തുടങ്ങിയ നാലു മിനിറ്റിനകം ബ്രയാന്‍ മസ്‌കെരാനോസിലൂടെ സാല്‍ഗോക്കര്‍ ലീഡ് തിരിച്ചുപിടിച്ചു. എന്നാല്‍ റിയുകി കൊസാവയുടെ (65ാം മിനിറ്റ്) ഗോളില്‍ മുംബൈ വീണ്ടും സമനില കൈക്കലാക്കി.
Next Story

RELATED STORIES

Share it