ഐ ലീഗ്: ബംഗളൂരൂവിനെ ഗോള്‍ മഴയില്‍ മുക്കി ബഗാന്
BY Sumeera SMR24 April 2016 3:40 AM GMT
Sumeera SMR24 April 2016 3:40 AM GMT
ഷില്ലിഗുരി: ഐ ലീഗ് കിരീടം തിരിച്ചുപിടിച്ചതിന്റെ ആവേശത്തിലിറങ്ങിയ ബംഗളൂരു എഫ്സിക്ക് സീസണിലെ അവസാന മല്‍സരത്തില്‍ കനത്ത തോല്‍വി. കഴിഞ്ഞ തവണത്തെ ചാംപ്യന്മാരായ മോഹന്‍ ബഗാനാണ് കിരീടം കൈവിട്ടതിന്റെ അരിശം ബംഗളൂരുവിനോട് തീര്‍ത്തത്.
മല്‍സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ബഗാന് ബംഗളൂരുവിനെ തകര്‍ത്തെറിഞ്ഞത്. ഇരു ടീമിന്റേയും സീസണിലെ അവസാന ഐ ലീഗ് മല്‍സരം കൂടിയായിരുന്നു ഇത്. നേരത്തെ സീസണിലെ ഒരു മല്‍സരം ശേഷിക്കെ തന്നെ ബംഗളൂരു ഐ ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു. 16 മല്‍സരങ്ങളില്‍ നിന്ന് 32 പോയിന്റോടെയാണ് ബംഗളൂരു സീസണ് അവസാനിപ്പിച്ചത്. രണ്ടാമതുള്ള ബഗാന് ഇത്രയും മല്‍സരങ്ങളില്‍ നിന്ന് 30 പോയിന്റ് നേടി.
ബംഗളൂരുവിനെതിരേ ബഗാനു വേണ്ടി കോര്‍നെല്‍ ഗ്ലെന്‍ ഇരട്ട ഗോള്‍ നേടി. ഒമ്പത്, 74 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. ലെന്നി റോഡ്രിഗസ് (21ാം മിനിറ്റ്), ലൂസിയാനോ സബ്രോസ (23), അസഹ്റുദ്ദീന് മാലിക് (28) എന്നിവരാണ് ബഗാന്റെ മറ്റു സ്കോറര്‍മാര്‍.
മറ്റൊരു മല്‍സരത്തില്‍ സ്പോര്‍ട്ടിങ് ക്ലബ്ബ് ഗോവ 3-0ന് സാല്‍ഗോക്കര്‍ എഫ്സിയെ തോല്‍പ്പിച്ചു.

Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT