thrissur local

ഐ ഗ്രൂപ്പ് ബഹിഷ്‌കരിച്ചു; യുഡിഎഫ് ചാവക്കാട് മണ്ഡലം കണ്‍വന്‍ഷന്‍ മാറ്റിവച്ചു

ചാവക്കാട്: യുഡിഎഫ് ചാവക്കാട് മണ്ഡലം കണ്‍വന്‍ഷന്‍ ഐ ഗ്രൂപ്പ് ബഹിഷ്‌ക്കരിച്ചു. ഇതേ തുടര്‍ന്ന് കണ്‍വന്‍ഷന്‍ മാറ്റിവെച്ചു. എ സി ഹനീഫ വധക്കേസില്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട കേണ്‍ഗ്രസ് ബ്ലോക്ക് മുന്‍ പ്രസിഡന്റ് സി എ ഗോപപ്രതാപനെ പാര്‍ട്ടില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് ഐ ഗ്രൂപ്പ് കണ്‍വന്‍ഷന്‍ ബഹിഷ്‌ക്കരിച്ചത്. കഴിഞ്ഞ ദിവസം ഏങ്ങണ്ടിയൂരില്‍ നടന്ന കണ്‍വന്‍ഷനും ഇതേ ആവശ്യമുന്നയിച്ച് ഐ ഗ്രൂപ്പ് ബഹിഷ്‌ക്കരിച്ചിരുന്നു.
നാളെ ചാവക്കാട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കുന്ന ഗുരുവായൂര്‍ നിയോജക മണ്ഡലം കണ്‍വന്‍ഷന് മുമ്പായി മുഴുവന്‍ മണ്ഡലം കണ്‍വന്‍ഷനുകളും പൂര്‍ത്തീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ചാവക്കാട് മണ്ഡലം കണ്‍വന്‍ഷന്‍ മാത്രം നടന്നില്ല. 25 ബൂത്തുകളുള്ള ചാവക്കാട്ട് ആകെ നാല് ബൂത്തുകളില്‍ മാത്രമാണ് ബൂത്ത് യോഗം നടന്നിട്ടുള്ളത്. എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടാറുള്ള നഗരസഭയാണ് ചാവക്കാട്.
2500 മുതല്‍ 3500 വരെ വോട്ടുകള്‍ എല്‍ഡിഎഫ് ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന ഇവിടെ ഐ ഗ്രൂപ്പിന് ശക്തമായ സ്വാധീനമാണുള്ളത്.
Next Story

RELATED STORIES

Share it