Flash News

ഐ എസ് ബന്ധം ആരോപിച്ച് ജമ്മു കശ്മീരില്‍ ഒമ്പത് കുട്ടികളെ അറസ്റ്റ് ചെയ്തു; യുഎപിഎ ചുമത്തി

ശ്രീനഗര്‍:ജമ്മു കശ്മീരില്‍ ഐ എസ് ബന്ധം ആരോപിച്ച് ഒമ്പതു കുട്ടികളെ അറസ്റ്റ് ചെയ്തു.താഴ്‌വരയില്‍ ഐ എസ് പതാക ഉയര്‍ത്തിയ പ്രതികളെന്നാരോപിച്ചാണ് അറസ്റ്റ്. 15നും 17നും ഇടയില്‍ പ്രായമായ കുട്ടികളാണ് അറസ്റ്റിലായത്.ഐ.എസ്സിന്റെ മാധ്യമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അല്‍ ഹായത് വാട്‌സ് അപ്പ് ഗ്രൂപ്പ് വഴിയാണ് കുട്ടികള്‍ ഐ എസ്സുമായി ബന്ധപ്പെട്ടതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളെ  യുഎപിഎ ചുമത്തി സ്‌പെഷ്യല്‍ ഹോമിലേക്ക് മാറ്റി.
Next Story

RELATED STORIES

Share it