Flash News

ഐ.എസ്.എല്‍; ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി പ്രതീക്ഷ മങ്ങി; ചെന്നൈ എഫ് സിക്കെതിരേ 4-1ന്റെ തോല്‍വി

ചെന്നൈ: ഐ.എസ് .എല്ലില്‍ കേരളാ ബ്ലാസേറ്റഴ്‌സിന്റെ സെമി ഫൈനല്‍ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി. ജയം അനിവാര്യമായ മല്‍സരത്തില്‍ ചെന്നൈ എഫ്.സിക്കെതിര ബ്ലാസ്റ്റേഴ്‌സ് 4-1ന്റെ തോല്‍വി ഏറ്റുവാങ്ങി. സ്റ്റീവന്‍ മെന്‍ഡോസയുടെ ഹാട്രികാണ് ചെന്നൈ തുണയായത്. ബ്ലാസ്‌റ്റേഴ്‌സിന്റെ സീസണിലെ ആറാം തോല്‍വിയാണിത. ചെന്നൈയുടെ നാലാം ഗോള്‍ ധന്‍ചന്ദ്ര സിങിന്റെ വകയായിരുന്നു. കേരളത്തിന്റെ ആശ്വാസ ഗോള്‍ അന്റോണിയോ ജര്‍മെയിന്റെ വകയായിരുന്നു.
Next Story

RELATED STORIES

Share it