ഐ.എസ്.എല്ലില്‍ ആദ്യ ഹാട്രിക് ഛെത്രിക്ക്; മുംബൈക്ക് തകര്‍പ്പന്‍ ജയം
BY swapna en28 Oct 2015 3:50 PM GMT
X
swapna en28 Oct 2015 3:50 PM GMT
ന്യൂഡല്‍ഹി: ഐ.എസ്.എല്ലില്‍ ആദ്യ ഹാട്രിക് മുംബൈ എഫ് സി താരം സുനില്‍ ഛെത്രിയുടെ വക. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേയാണ് ഛെത്രിയുടെ ഹാട്രിക്. ഐ.എസ്.എല്ലിന്റെ രണ്ടു സീസണുകളിലെ ആദ്യ ഹാട്രികാണിത്. ഹാട്രികോടെ മുംബൈ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് മുംബൈയുടെ ജയം.
ജയത്തോടെ 10 പോയിന്റുമായി മുംബൈ എഫ്സി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.
25, 40, 48 മിനിറ്റുകളിലായിരുന്നു ഛേത്രിയുടെ ഗോളുകള്‍ പിറന്നത്. ഐ.എസ.്എല്ലില് ഒരു ഇന്ത്യന്‍ താരം നേടുന്ന ആദ്യ ഹാട്രിക്ക് കൂടിയാണ് ഇത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നാലാമത്തെ മല്‍സരം കളിക്കുന്ന ഛേത്രി ആറു ഗോളുകളുമായി ചെന്നൈയിന് എഫ്സിയുടെ സ്റ്റീവന്‍ മെന്‍ഡോസയ്ക്കൊപ്പം ലീഗിലെ ടോപ് സ്കോറര്‍ സ്ഥാനത്തുമെത്തി. സോണി നോര്‍ദെയുടെ വകയായിരുന്നു മുംബൈയുടെ നാലാം ഗോള്‍. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ആശ്വാസ ഗോള്‍ ബോയ്താങ് ഹിക്കോപ്പ് (29) നേടി.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT