ഐ.എഫ്.എഫ്.കെ: ഒമ്പത് മലയാള ചിത്രങ്ങള്‍പ്രദര്‍ശിപ്പിക്കും

തിരുവനന്തപുരം: ഡിസംബര്‍ നാലുമുതല്‍ 11 വരെ തിരുവനന്തപുരത്ത് നടക്കുന്ന 20ാമത് രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ (ഐ.എഫ്.എഫ്. കെ) ഒമ്പതു മലയാള ചിത്രങ്ങ ള്‍ പ്രദര്‍ശിപ്പിക്കും. രണ്ടെണ്ണം മല്‍സരവിഭാഗത്തിലും ഏഴെണ്ണം മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലുമായിരിക്കും. ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍, സതീഷ് ബാബുസേനന്റെ ചായംപൂശിയ വീട്’എന്നിവയാണു മല്‍സരവിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത ഐന്‍, ഡോ. ബിജു ഒരുക്കിയ വലിയ ചിറകുള്ള പക്ഷികള്‍, സലിം അഹമ്മദിന്റെ പത്തേമാരി, സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി, വി കെ പ്രകാശിന്റെ നിര്‍ണായകം, ആര്‍.എസ്. വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന്‍, ആര്‍ ഹരികുമാറിന്റെ കാറ്റും മഴയും എന്നിവ പ്രദര്‍ശിപ്പിക്കും. മാലതി സഹായ് അധ്യക്ഷയും എം എഫ് തോമസ്, ചന്ദ്രശേഖര്‍, മുദ്ര ശശി, സുധീഷ് കാമത്ത് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണു ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.
Next Story

RELATED STORIES

Share it