ഐസ്‌ലന്റ്: പുതിയ പ്രധാനമന്ത്രിയെ നാമനിര്‍ദേശം ചെയ്തു

റെയ്ക്ജാവിക്: ഐസ്‌ലന്റില്‍ പുതിയ പ്രധാനമന്ത്രിയായി സിഗര്‍ദര്‍ ഇങി ജൊഹാന്‍സനെ(53) സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു.
പ്രധാനമന്ത്രിയായിരുന്ന സിഗ്മന്ദുര്‍ ഡേവിഡ് ഗുന്‍ലോഗ്‌സന്‍ പാനമ രേഖകളിലെ പരാമര്‍ശത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം രാജിവച്ചതിനെത്തുടര്‍ന്നാണ് നടപടി. രാജ്യത്ത് ഈ വര്‍ഷം അവസാനം തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഗുന്‍ലോഗ്‌സന്‍ മന്ത്രിസഭയില്‍ കൃഷിമന്ത്രിയായിരുന്നു ജൊഹാന്‍സന്‍. ഭരണമുന്നണിയിലെ പ്രധാന സഖ്യകക്ഷികളായ പ്രോഗ്രസ്സീവ് പാര്‍ട്ടിയും ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ജൊഹാന്‍സനെ പിന്തുണയ്ക്കുന്നുണ്ട്.
Next Story

RELATED STORIES

Share it