Sports

ഐസിസി ലോക ഇലവന്‍: ഇന്ത്യയില്‍ നിന്ന് 2 പേര്‍ മാത്രം

ന്യൂഡല്‍ഹി: ഐസിസിയുടെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ടെസ്റ്റ്-ഏകദിന ടീമംഗങ്ങളെ പ്രഖ്യാപിച്ചു. ടെസ്റ്റ് ടീമില്‍ ആര്‍ അശ്വിനും ഏകദിനത്തില്‍ മുഹമ്മദ് ഷമിയും മാത്രമാണ് ഇന്ത്യയില്‍ നിന്നും ഇടം പിടിച്ചത്.
ടെസ്റ്റ് ടീമിനെ അലെസ്റ്റര്‍ കുക്കും ഏകദിന ടീമിനെ എബി ഡിവില്ലിയേഴ്‌സുമാണ് നയിക്കുന്നത്. മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അനില്‍ കുംബ്ലൈ ചെയര്‍മാനായ സമിതിയാണ് മികച്ച 12 താരങ്ങളെ തിരഞ്ഞെടുത്തത്. ഏകദിനത്തിലും ടെസ്റ്റിലും ഈ വര്‍ഷം മികച്ച പ്രകടനം കാഴ്ചവച്ച ബംഗ്ലാദേശില്‍ നിന്നുള്ള കൗമാരതാരം മുസ്തഫിസുര്‍ റഹ്മാനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ഏകദിനത്തിലും ന്യൂസിലന്റ് ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടിനെ ടെസ്റ്റ് ടീമിലും ഉള്‍പ്പെടുത്തി.
മികച്ച ടെസ്റ്റ് ടീം: ഡേവിഡ് വാര്‍ണര്‍, അലെസ്റ്റര്‍ കുക്ക് (ക്യാപ്റ്റന്‍), കെയ്ന്‍ വില്യംസണ്‍, യൂനുസ് ഖാന്‍, സ്റ്റീവന്‍ സ്മിത്ത്, ജോ റൂട്ട്, സര്‍ഫ്രാസ് അഹമ്മദ് (വിക്കറ്റ് കീപ്പര്‍), സ്റ്റുവര്‍ട്ട് ബ്രോഡ്, ട്രെന്റ് ബോള്‍ട്ട്, യാസിര്‍ ഷാ, ജോഷ് ഹാസ്ല്‍വു ഡ്, ആര്‍ അശ്വിന്‍,
ഏകദിന ടീം: തിലകരത്‌നെ ദില്‍ഷന്‍, ഹാഷിം അംല, കുമാര്‍ സംഗക്കാര, എബി ഡിവില്ലിയേഴ്‌സ്, സ്റ്റീവന്‍ സ്മിത്ത്, റോസ് ടെയ്‌ലര്‍, ട്രെന്റ് ബോള്‍ട്ട്, മുഹമ്മദ് ഷമി, മിച്ചെല്‍ സ്റ്റാ ര്‍ക്ക്, മുസ്തഫിസുര്‍ റഹ്മാന്‍, ഇമ്രാന്‍ താഹിര്‍, ജോ റൂട്ട്.
Next Story

RELATED STORIES

Share it