ഐവറി കോസ്റ്റില്‍ വെടിവയ്പ്: 16 മരണം

ഗ്രാന്‍ഡ് ബാസം: ദക്ഷിണ ഐവറി കോസ്റ്റിലെ വിനോദ സഞ്ചാര നഗരത്തില്‍ അല്‍ ഖാഇദ സംഘം നടത്തിയ വെടിവയ്പില്‍ 16 മരണം. 14 പ്രദേശവാസികളും രണ്ടു സൈനികരുമാണ് കൊല്ലപ്പെട്ടത്. ഇതില്‍ നാലു പേര്‍ യൂറോപ്പില്‍ നിന്നുള്ളവരാണ്. വിനോദ സഞ്ചാരികള്‍ കടലില്‍ കുളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഗ്രനേഡും തോക്കുകളുമായെത്തിയ സംഘം വെടിവയ്പ് നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ അടക്കമുള്ളവര്‍ ചിതറി ഓടുകയായിരുന്നു. തദ്ദേശീയര്‍ക്കിടയിലും വിദേശ വിനോദസഞ്ചാരികള്‍ക്കിടയിലും പ്രസിദ്ധമാണ് ഇവിടം. ആറംഗ സംഘമാണ് വെടിവയ്പ് നടത്തിയതെന്ന് ഐവറികോസ്റ്റ് പ്രസിഡന്റ് സ്ഥിരീകരിച്ചു. അല്‍ ഖാഇദയുടെ ഉത്തരാഫ്രിക്കന്‍ വിഭാഗം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കൊല്ലപ്പെട്ടവരില്‍ ഫ്രഞ്ച്, ജര്‍മന്‍ പൗരന്‍മാര്‍ ഉള്‍പ്പെടെ നാലു പേര്‍ വിദേശികളാണ്. വാണിജ്യ തലസ്ഥാനമായ ആബിദ് ജാനില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ കടല്‍തീരവും നിരവധി ഹോട്ടലുകളും ഉള്‍പ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമാണ് ഗ്രാന്‍ഡ് ബാസം.
Next Story

RELATED STORIES

Share it