kozhikode local

ഐപിസി റോഡിലെ മദ്യഷാപ്പ് മാറ്റണമെന്ന ആവശ്യം ശക്തം

പയ്യോളി: ടൗണിനടുത്തുള്ള ഐപിസി റോഡിലെ മദ്യഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ആരാധനാലയം, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, എന്നിവ തമ്മില്‍ പാലിക്കേണ്ട ദൂരപരിധി ലംഘിച്ചാണ് ഷാപ്പ് പ്രവര്‍ത്തിക്കുന്നതെന്ന് പൊതുപ്രവര്‍ത്തകരുടേയും ജനപ്രതിനിധികളുടേയും റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെയും സംയുക്ത യോഗം ആരോപിച്ചു.
ഈ ഭാഗത്ത് ഇടക്കിടെ അക്രമസംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. ഈ പശ്ചാത്തലത്തില്‍ മദ്യഷാപ്പിന്റെ ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് മുനിസിപ്പാലിറ്റിയോട് ആവശ്യപ്പെട്ടു.
കെട്ടിട ഉടമയായ പയ്യോളി സര്‍വീസ് സഹകരണബാങ്ക് ജനങ്ങളുടെ ദുരിതം പരിഗണിച്ച് കെട്ടിടം ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പട്ടു. പി കെ വേണുഗോപാല്‍ ചെയര്‍മാനും ജി ഡല്‍സണ്‍ കണ്‍വീനറുമായി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
Next Story

RELATED STORIES

Share it