Sports

ഐപിഎല്‍: ഹൈദരാബാദിന് 5 വിക്കറ്റ് വിജയം

ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍
ഗുജറാത്ത് ലയണ്‍സിനെതിരെ സണ്‍റൈസസ് ഹൈദരാബാദിന് 5 വിക്കറ്റ് വിജയം.ഈ ഐപിഎല്‍ സീസണില്‍ ഹൈദരാബാദിനു വേണ്ടി യുവരാജ് സിങിന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്.
ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുത്തു. ഗുജറാത്ത് ഓപണര്‍മാരായ സ്മിത്ത്(1),മക്കല്ലം(7)എന്നിവര്‍ രണ്ടക്കം കാണാതെ പുറത്തായി.51* റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചാണ് ഗുജറാത്തിന്റെ ടോപ്‌സ്‌കോറര്‍. സുരേഷ് റൈന(20), ധ്യാനെ ബ്രാവോ(18),രവീന്ദ്ര ജഡേജ(18) എന്നിവര്‍ ഭേതപെട്ട റണ്‍സെടുത്തു.ദിനേശ് കാര്‍ത്തിക് പൂജ്യത്തിന് പുറത്തായി.പ്രവീണ്‍ കുമാര്‍ ആറു റണ്‍സുമായി പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങിനിറങ്ങിയ ഹൈദരാബാദ് 19 ഓവറില്‍ 5 വിക്കറ്റിന് 129 റണ്‍സെടുത്തു.ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 24 റണ്‍സെടുത്തു.കാനെ വില്ലിംസന്‍ ആറു റണ്‍സിന് പുറത്തായി.ശിഖര്‍ ധവാന്‍(47*),മോയിസസ്(14),ദീപക്(18) എന്നിവര്‍ തിളങ്ങി.
അരങ്ങേറ്റ മല്‍സരത്തില്‍ യുവരാജിന്(5) ബാറ്റിങ് നിരയില്‍ തിളങ്ങാനായില്ല.ബുവനേശ്വര്‍ കുമാര്‍,മുസ്താഫിസുറഹ്മാന്‍ എന്നിവര്‍ രണ്ടും സ്രാന്‍,മോയിസസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Next Story

RELATED STORIES

Share it