Sports

ഐപിഎല്‍: ഹൈദരാബാദിന് 143 റണ്‍സ് വിജയലക്ഷ്യം

ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 143 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് നേടി.
അമ്പാട്ടി റായുഡുവിന്റെയും (54) ക്രുനാല്‍ പാണ്ഡ്യയുടെയും (49*) മികച്ച ഇന്നിങ്‌സുകളാണ് മുംബൈയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 49 പന്തില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറും റായുഡുവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. പാണ്ഡ്യ 28 പന്തില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറും പായിച്ചു. മറ്റുള്ളവര്‍ക്കൊന്നും തിളങ്ങാനായില്ല.
വെടിക്കെട്ട് താരം മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (2), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (5), ജോസ് ബട്‌ലര്‍ (11) എന്നിവര്‍ നിരാശപ്പെടുത്തി. നാലിന് 60 റണ്‍സെന്ന നിലയിലേക്കു വീണ മുംബൈയെ കരകയറ്റിയത് റായുഡു-പാണ്ഡ്യ സഖ്യമാണ്. അഞ്ചാം വിക്കറ്റില്‍ ഇരുവരും 63 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഹൈദരാബാദിനു വേണ്ടി ബരീന്ദര്‍ സ്രാന്‍ മൂന്നു വിക്കറ്റെടുത്തു.
മുംബൈയുടെ നാലാമത്തെ മല്‍സരമാണിത്. രണ്ടു കളികളില്‍ പരാജയപ്പെട്ട മുംബൈക്ക് ഒന്നില്‍ മാത്രമേ ജയിക്കാനായിട്ടുള്ളൂ. അതേസമയം, കളിച്ച രണ്ടു മല്‍സരങ്ങളിലും തോറ്റ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്താണ്.
Next Story

RELATED STORIES

Share it