Sports

ഐപിഎല്‍: സൂപ്പര്‍ ജയന്റ്‌സിന് 19 റണ്‍സ് വിജയം

വിശാഖപട്ടണം: ഐപിഎല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സിന് 19 റണ്‍സിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയുടെ ഇന്നിങ്‌സ് 20 ഓവറില്‍ ആറു വിക്കറ്റില്‍ 121 റണ്‍സിന് അവസാനിച്ചു.
മറുപടി ബാറ്റിങിനിറങ്ങിയ സൂപ്പര്‍ജയന്റ്‌സിന് 31 റണ്‍സെടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി. 11 ഓവര്‍ കഴിഞ്ഞ പ്പോ ള്‍ മഴമൂലം കളി നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. തുടര്‍ന്ന് ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയിയെ€പ്രഖ്യാപിക്കുകയായിരുന്നു. ജയന്റ്‌സിനുവേണ്ടി അജിന്‍ക്യാ രഹാനെ 36 പന്തില്‍ നിന്ന് 42 റണ്‍സും ജോര്‍ജ് ബെയ്‌ലി 18 പന്തില്‍ നിന്ന് 8 റണ്‍സും നേടി. സൂപ്പര്‍ ജയന്റ്‌സിന്റെ അശോക് ദിന്‍ഡയാണ് മാന്‍ ഓഫ് ദി മാച്ച്. പ്ലേഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ജയം അനിവാര്യമായ ഡല്‍ഹിക്ക് വേണ്ടി ഓപണര്‍ മാര്‍ക്ക് തിളങ്ങാനായില്ല.എട്ടു പന്തുകള്‍ നേരിട്ട ക്വിന്റന്‍ ദി കോക്കിന് രണ്ടു റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.ശ്രീയാസ് അയ്യര്‍ എട്ടു റണ്‍സിന് പുറത്തായി.കരുണ്‍ നായര്‍ (43 പന്തില്‍ 41),ഡുമിനി(14),സഞ്ജു സാംസണ്‍ (10),റിഷാബ് പാന്ത്(4),നതാന്‍ (2*) എന്നിവരൊന്നും ഫോമിലേക്കുയര്‍ന്നില്ല.ക്രിസ് മോറിസ് 20 പന്തില്‍ 38 റണ്‍സുമായി പുറത്താകാതെ നിന്നു.പൂനെയ്ക്കു വേണ്ടി അശോക് ദിന്‍ഡ, ആദം സാംബ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
Next Story

RELATED STORIES

Share it