Sports

ഐപിഎല്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 7ന് 158, ഡേവിഡ് വാര്‍ണര്‍ (73) പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തി ഡല്‍ഹി

ഐപിഎല്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 7ന് 158, ഡേവിഡ് വാര്‍ണര്‍ (73) പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തി ഡല്‍ഹി
X
 David-Warner-hits-through-t

റായ്പുര്‍: ഐപിഎല്ലില്‍ ഇന്നലെ നടന്ന ഏക മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് 6 വിക്കറ്റ് വിജയം.സ്‌കോര്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറില്‍ 7ന് 158,ഡല്‍ഹി 20 ഓവറില്‍ 4ന് 161 റണ്‍സ്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ്  ഡേവിഡ് വാര്‍ണറുടെ (73) അര്‍ധസെഞ്ച്വറിയുടെ മികവില്‍  ഏഴ് വിക്കറ്റിന് 158 റണ്‍സ് നേടി.  മോയ്‌സസ് ഹെന്റ്‌റിക്വസ് (18), നമാന്‍ ഓജ (16*), ഇയാന്‍ മോര്‍ഗന്‍ (14), ഭുവനേശ്വര്‍ കുമാര്‍ (13), യുവരാജ് സിങ് (10), ശിഖര്‍ ധവാന്‍ (10) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.മറുപടി ബാറ്റിങിനിറങ്ങിയ ഡല്‍ഹി കരുണ്‍ നായരുടെ(83*)അര്‍ധ സെഞ്ച്വറി മികവില്‍ ലക്ഷ്യം കാണുകയായിരുന്നു.റിഷാബ്(32),ഡുമിനി(17) എന്നിവരും തിളങ്ങി. ഡല്‍ഹിക്കു വേണ്ടി കാര്‍ലോസ് ബ്രാത്  രണ്ടും നതാന്‍ , ജെപി ഡുമിനി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Next Story

RELATED STORIES

Share it