ഐപിഎല്‍: മെയ് ഒന്നിന് പൂനെയില്‍ നടത്താന്‍ അനുമതി

മുംബൈ: മുംബൈ ഇന്ത്യന്‍സും റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള ഐപിഎല്‍ ക്രിക്കറ്റ് മല്‍സരം മെയ് ഒന്നിനു പൂനെയില്‍ നടത്താന്‍ ബോംബെ ഹൈക്കോടതി ബിസിസിഐക്ക് അനുവാദം നല്‍കി.
മല്‍സരം മഹാരാഷ്ട്രയ്ക്കു വെളിയില്‍ നടത്തുന്നതിനു പ്രയാസങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി ബിസിസിഐ ജനറല്‍ മാനേജര്‍ രത്‌നാകര്‍ ഷെട്ടി സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസുമാരായ വി എം കാനഡെ, എം എസ് കാര്‍ണിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ അനുമതി.
കടുത്ത വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഈ മാസം 30നു ശേഷമുള്ള മല്‍സരങ്ങള്‍ മഹാരാഷ്ട്രയ്ക്കു വെൡയില്‍ നടത്താന്‍ ഒരാഴ്ച മുമ്പ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. 29ന് പൂനെയില്‍ ഗുജറാത്ത് ലയണ്‍സുമായി ഏറ്റുമുട്ടുന്ന പൂനെ ടീമിന് മെയ് ഒന്നിനു നടക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കാന്‍ മഹാരാഷ്ട്രയ്ക്കു പുറത്തുപോവാന്‍ പ്രയാസമാണെന്നു ഹരജിയില്‍ ചൂണ്ടിക്കാട്ടി.
പിച്ച് നനയ്ക്കാന്‍ 60 ലക്ഷം ലിറ്ററിലധികം വെള്ളം വേണ്ടതിനാല്‍ വരള്‍ച്ച രൂക്ഷമായ മഹാരാഷ്ട്രയില്‍ നിന്നു മല്‍സരം മാറ്റണമെന്നാവശ്യപ്പെട്ട് ലോകസാത്ത് എന്ന സന്നദ്ധസംഘടന നല്‍കിയ ഹരജിയിലായിരുന്നു ഹൈക്കോടതി ഇടപെടലുണ്ടായത്.
Next Story

RELATED STORIES

Share it