Sports

ഐപിഎല്‍: മുട്ടുമടക്കി കൊല്‍ക്കത്ത

ഡല്‍ഹി: ഐപിഎല്ലില്‍ ഇന്നലെ നടന്ന എലിമിനേറ്റര്‍ മല്‍സരത്തില്‍ സണ്‍റൈസേഴസ് ഹൈദരാബാദിന് 22 റണ്‍സ് വി ജയം. ഇതോടെ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പടിക്കു പുറത്തായി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്വാളിഫയറില്‍ കടന്നു. ഹൈദരാബാദിന്റെ 162 റണ്‍സ് പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.ഹൈദരാബാദ് വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ലയണ്‍സിനെ നേരിടും. കൊല്‍ക്കത്തയുടെ പാണ്ഡെയ്ക്ക് 36 റണ്‍സെടുക്കാ നേ കഴിഞ്ഞുള്ളൂ. ഗൗതം ഗംഭീര്‍ (28 പന്തില്‍ 28), ഉത്തപ്പ ( 7 പന്തി ല്‍ 11) റണ്‍സുമാണെടുത്തത്. ഹൈദരാബാദ് താരം മോയിസസ് ഹെന്ററിഖാണ് കളിയിലെ കേമന്‍(21 പന്തില്‍ 31). ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. ജയം അനിവാര്യമായ മല്‍സരത്തില്‍ വെടികെട്ട് താരം ഡേവിഡ് വാര്‍ണര്‍ക്ക് 28 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ശിഖര്‍ ധവാന്‍ 10 റണ്‍സിന് പുറത്തായി.മോയിസസും (21 പന്തില്‍ 31) യുവരാജ് സിങും(44) മാത്രമാണ് ഹൈദരാബാദ് ബാറ്റിങ് നിരയില്‍ ഫോമിലേക്കുയര്‍ന്നത്.30 പന്തില്‍ നിന്ന് ഒരു സിക്‌സറും എട്ടു ബൗണ്ടറിയും പറത്തിയാണ് യുവി 44 റണ്‍സെടുത്തത്.ദീപക് ഹൂജ 13 പന്തില്‍ 21 റണ്‍സെടുത്തു.
നാമാന്‍ ഒാജ(7), ബെന്‍ കുട്ടിങ്(0),ഭുവനേശ്വര്‍ കുമാര്‍(1),ബിപുല്‍ ശര്‍മ(6 പന്തില്‍ 14*),ബരീന്ദ്രര്‍ സ്രാന്‍(0*) എന്നിവര്‍ക്കും തിളങ്ങാനായില്ല.
കൊല്‍ക്കത്തക്കു വേണ്ടി കുല്‍ദീപ് യാദവ് മൂന്നും ജാസൊന്‍ ഹോല്‍ഡര്‍,മോര്‍ക്കല്‍ എന്നിവര്‍ രണ്ടു വിക്കറ്റുകളും നേടി.കൊല്‍ക്കത്തയും ഹൈദരാബാദും മുഖാമുഖം വരുന്ന സീസണിലെ മൂന്നാമത്തെ മല്‍സരമാണിത്. കഴിഞ്ഞ രണ്ടു കളികളിലും ജയം കൊല്‍ക്കത്തയ്‌ക്കൊപ്പമായിരുന്നു.
ഹൈദരാബാദില്‍ നടന്ന ഒന്നാംപാദത്തില്‍ ജയം കൊല്‍ക്കത്തയ്‌ക്കൊപ്പമായിരുന്നു. എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമാണ് കഴിഞ്ഞ മാസം 16നു നടന്ന കളിയില്‍ കൊല്‍ക്കത്ത ആഘോഷിച്ചത്.
പിന്നീട് ഈ മാസം 22ന് ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സിലും ഹൈദരാബാദിനെതിരേ കൊല്‍ക്കത്ത ജയിച്ചുകയറി. 22 റണ്‍സിനാണ് കൊല്‍ക്കത്ത ഹൈദരാബാദിനെ തകര്‍ത്തത്.
നേരത്തേ പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് ഹൈദരാബാദ് പ്ലേഓഫിനു യോഗ്യത നേടിയതെങ്കില്‍ നാലാമതെത്തിയാണ് കൊല്‍ക്കത്ത മുന്നേറിയത്. ആദ്യ മൂന്നു സ്ഥാനക്കാര്‍ക്കും ഒരേ പോയിന്റ് ലഭിച്ചപ്പോള്‍ റണ്‍റേറ്റാണ് ടീമുകളെ വേര്‍തിരിച്ചത്.
Next Story

RELATED STORIES

Share it