Sports

ഐപിഎല്‍: മുംബൈക്ക് രണ്ടാം ജയം

ഐപിഎല്‍: മുംബൈക്ക് രണ്ടാം ജയം
X
mumbai-indians-

മുംബൈ: ഐപിഎല്ലില്‍ ഇന്നലെ നടന്ന ശക്തരുടെ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് 171 റണ്‍സ് വിജയം. 12 പന്ത് ബാക്കി നില്‍ക്കെ ആറു വിക്കറ്റിനാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ മുംബൈ ഇ ന്ത്യന്‍സ് തോല്‍പ്പിച്ചത്. സീസണില്‍ അഞ്ചാം മല്‍സരം പിന്നിട്ട മുംബൈയുടെ രണ്ടാം വിജയമാണിത്.അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയാണ് കളിയിലെ കേമന്‍.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 170 റണ്‍സാണ് അടിച്ചത്. 24 പന്തില്‍ രണ്ട് വീതം ബൗണ്ടറിയും സിക്‌സറും ഉള്‍പ്പെടെ 37 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ബാംഗ്ലുരിന്റെ ടോപ്‌സ്‌കോ റര്‍. ക്യാപ്റ്റന്‍ വിരാട് കോഹ് ലി (33), വിക്കറ്റ്കീപ്പര്‍ എബി ഡിവില്ലിയേഴ്‌സ് (29), സര്‍ഫ്രാസ് ഖാന്‍ (28), ലോകേഷ് രാഹുല്‍ (23) എന്നിവര്‍ ബാംഗ്ലൂര്‍ ബാറ്റിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തി.
30 പന്തില്‍ മൂന്ന് ബൗണ്ടറിയുള്‍പ്പെടുന്നതാണ് കോഹ് ലിയുടെ ഇന്നിങ്‌സ്. 21 പന്ത് നേരിട്ട ഡിവില്ലിയേഴ്‌സ് മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും തന്റെ ഇന്നിങ്‌സില്‍ കണ്ടെത്തി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച സര്‍ഫ്രാസ് 17 പന്തില്‍ നിന്ന് രണ്ട് വീതം ബൗണ്ടറിയും സിക്‌സറും അടിച്ചുകൂട്ടി.
വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്‌ലിന്റെ അഭാവത്തില്‍ ഓപണറായെത്തിയ രാഹുല്‍ 14 പന്തില്‍ നിന്ന് രണ്ട് വീതം ബൗണ്ടറിയും സിക്‌സറും ഉള്‍പ്പെടെയാണ് 23 റണ്‍സെടുത്തത്. ഷെയ്ന്‍ വാട്‌സന് അഞ്ച് റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
മുംബൈക്കു വേണ്ടി ജസ്പ്രിത് ബുംറ മൂന്നും ക്രുനല്‍ പാണ്ഡ്യ രണ്ടും വിക്കറ്റ് വീഴ്ത്തി തിളങ്ങി. മിച്ചെല്‍ മക്ലേഗന്‍ ഒരു വിക്കറ്റ് നേടി. നാല് ഓവറില്‍ 31 റണ്‍സ് വിട്ടുകൊടുത്താണ് ബുംറ മൂന്നു വിക്കറ്റ് പിഴുതത്. നാല് ഓവറില്‍ 27 റണ്‍സാണ് പാണ്ഡ്യ വഴങ്ങിയത്.
Next Story

RELATED STORIES

Share it