ഐപിഎല്‍ മല്‍സരം മാറ്റുന്നതിനെതിരേ എംസിഎ സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: ഐപിഎല്‍ ക്രിക്കറ്റ് മല്‍സരങ്ങള്‍ മഹാരാഷ്ട്രയ്ക്ക് പുറത്തേക്കു മാറ്റണമെന്ന ബോംബെ ഹൈക്കോടതി ഉത്തരവിനെതിരേ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ (എംസിഎ) സുപ്രിംകോടതിയെ സമീപിച്ചു.
ജസ്റ്റിസുമാരായ ദീപക് മിശ്ര, ശിവ കീര്‍ത്തി സിങ് എന്നിവരടങ്ങിയ ബെഞ്ച് ഹരജിയില്‍ തിങ്കളാഴ്ച വാദം കേള്‍ക്കും. അസോസിയേഷനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബലാണ് ഹരജി സമര്‍പ്പിച്ചത്. പിച്ചൊരുക്കുന്നതിന് ശുദ്ധജലം ഉപയോഗിക്കില്ലെന്ന് ഹരജിയില്‍ വ്യക്തമാക്കി. സംസ്ഥാനത്തെ കടുത്ത വരള്‍ച്ച കണക്കിലെടുത്താണ് ഏപ്രില്‍ 30നു ശേഷമുള്ള മല്‍സരങ്ങള്‍ മഹാരാഷ്ട്രയ്ക്കു പുറത്തേക്കു മാറ്റണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. കോടതി ഉത്തരവു പ്രകാരം മെയ് 29ന് മുംബൈയില്‍ നടത്താന്‍ നിശ്ചയിച്ച ഫൈനല്‍ മല്‍സരമടക്കം 13 മല്‍സരങ്ങള്‍ മഹാരാഷ്ട്രയില്‍ നടത്താനാവില്ല.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി സംഭാവന ചെയ്യാമെന്നു മുംബൈ, പൂനെ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ഉറപ്പു നല്‍കിയെങ്കിലും കോടതി കനിഞ്ഞില്ല.
Next Story

RELATED STORIES

Share it